ശബരിമലയിൽ തീർത്ഥാടക തിരക്ക് തുടർന്നിരിക്കുകയാണ്. മണ്ഡല–മകരവിളക്ക് മഹോത്സവത്തിന്റെ ഭാഗമായി നട തുറന്ന് 19 ദിവസം പിന്നിടുമ്പോൾ, ഇന്നലെ മാത്രം 84,872 തീർത്ഥാടകർ ദർശനം പൂർത്തിയാക്കി മലയിറങ്ങി. ഇതുവരെ 16 ലക്ഷത്തിലധികം തീർത്ഥാടകർ ശബരിമലയിൽ ദർശനം നടത്തിയതായി കണക്കുകൾ വ്യക്തമാക്കുന്നു. അതേസമയം, ദേവസ്വത്തിന്റെ അവലോകന യോഗം ഇന്ന് ചേരും.
മുൻ ദിവസങ്ങളെ അപേക്ഷിച്ച് തിരക്ക് കുറവായതിനാൽ സ്പോട്ട് ബുക്കിംഗിൽ ഇളവ് നൽകുകയും ചെയ്തു. വൃശ്ചിക മാസത്തിലെ തൃക്കാർത്തിക നാളിനെ തുടർന്ന് സന്നിധാനത്ത് കാർത്തിക ദീപം തെളിയിച്ചു. തന്ത്രി കണ്ഠരർ മഹേഷ് മോഹനർ തിടപ്പള്ളിയിൽ പ്രത്യേകമായി സജ്ജമാക്കിയ കളത്തിൽ ദീപം കൊളുത്തുകയായിരുന്നു.






