കൊയിലാണ്ടി നഗരസഭാ വികസന പദ്ധതി അവതരിപ്പിച്ച് എൽഡിഎഫ് പ്രകടനപത്രിക പുറത്തിറക്കി

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയിൽ നടപ്പിലാക്കാൻ പോകുന്ന വികസന പ്രവർത്തനങ്ങൾ വിശദീകരിക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രകടനപത്രിക പ്രകാശനം ചെയ്തു. മുന്നണിയുടെ നഗരസഭാ തെരഞ്ഞെടുപ്പ് കമ്മറ്റി ചെയർമാൻ പി.കെ.വിശ്വൻ അധ്യക്ഷനായി. എൽ.ജി. ലിജീഷ്, ഇ.കെ. അജിത്ത്, സി.സത്യചന്ദ്രൻ, ടി.കെ.ചന്ദ്രൻ, കബീർ സലാല, കെ.പി.സുധ എന്നിവർ സംസാരിച്ചു. തെരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ കെ. ഷിജു സ്വാഗതവും കെ. സത്യൻ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.