ഖേലോ ഇന്ത്യാ ഗെയിംസ്: വോളിയിൽ കാലിക്കറ്റിന് ചരിത്ര കിരീടം

 

ഖേലോ ഇന്ത്യ യൂണിവേഴ്‌സിറ്റി ഗെയിംസില്‍ ആദ്യമായി പുരുഷവോളിബോള്‍ കിരീടം ചൂടി കാലിക്കറ്റ് സര്‍വകലാശാല. രാജസ്ഥാനില്‍ നടന്ന ചാമ്പ്യന്‍ഷിപ്പിലാണ് എതിരാളികളായ തമിഴ്‌നാട് എസ്.ആര്‍.എം. യൂണിവേഴ്‌സിറ്റിയെ 3-1 എന്ന സ്‌കോറിന് പരാജയപ്പെടുത്തിയാണ് കാലിക്കറ്റ് ചരിത്രം കുറിച്ചത്. ഒന്നാം സെറ്റ് 25-21-ന് എസ്.ആര്‍.എം. സ്വന്തമാക്കിയെങ്കിലും മികച്ച ആക്രമണവും ഉറച്ച പ്രതിരോധവും തീര്‍ത്ത് ഒത്തൊരുമയോടെ കാലിക്കറ്റ് കളി തിരിച്ചു പിടിച്ചു. 25-22, 25-16 എന്നിങ്ങനെയാണ് പിന്നീടുള്ള കളികളില്‍ കാലിക്കറ്റിന്റെ ജയം. ഇതുൾപ്പെടെ രണ്ട് സ്വര്‍ണവും അഞ്ച് വെള്ളിയും എട്ട് വെങ്കലവുമാണ് കാലിക്കറ്റിന്റെ സമ്പാദ്യം.

ടീം അംഗങ്ങള്‍ :-

1. എം. സച്ചിന്‍ പിള്ള (ക്യാപ്റ്റന്‍) – ഹോളി ഗ്രേസ് അക്കാദമി, മാള
2. മുഹമ്മദ് ഫൈസല്‍ – ക്രൈസ്റ്റ് കോളേജ്, ഇരിങ്ങാലക്കുട
3. അസ്വല്‍ ഷാനിദ് – എസ്.എന്‍. കോളേജ്, ചേളന്നൂര്‍
4. എസ്. സുധീര്‍ കുമാര്‍ – സെന്റ് ജോസഫ്സ് കോളേജ്, ദേവഗിരി
5. ഹാദി മന്‍സൂര്‍ – ഗവ. കോളേജ് ഓഫ് ഫിസിക്കല്‍ എജ്യുക്കേഷന്‍, കോഴിക്കോട്
6. ജോയല്‍ ജോര്‍ജ് – സെന്റ് ജോസഫ്സ് കോളേജ്, ദേവഗിരി
7. കെ.എസ്. അര്‍ഷദ് – ക്രൈസ്റ്റ് കോളേജ്, ഇരിങ്ങാലക്കുട
8. മിസ്-അബ് തന്‍വീര്‍ – ക്രൈസ്റ്റ് കോളേജ്, ഇരിങ്ങാലക്കുട
9. ടി. അബ്ദുല്‍ ജലീല്‍ – എസ്.എന്‍. കോളേജ്, ചേളന്നൂര്‍
10. മുഹമ്മദ് ഫവാസ് – ഹോളി ഗ്രേസ് അക്കാദമി, മാള
11. കെ.വി. ആദിത് – ക്രൈസ്റ്റ് കോളേജ്, ഇരിങ്ങാലക്കുട
12. ആര്‍. ശ്രീജിത്ത് – ഗവ. കോളേജ് ഓഫ് ഫിസിക്കല്‍ എജ്യുക്കേഷന്‍, കോഴിക്കോട്
13. കെ.ആര്‍. അക്ഷയ് – ക്രൈസ്റ്റ് കോളേജ്, ഇരിങ്ങാലക്കുട
14. രാഹുല്‍ കുമാര്‍ – എസ്.എന്‍. കോളേജ്, ചേളന്നൂര്‍

മുഖ്യപരിശീലകന്‍ : ലിജോ ജോണ്‍
സഹപരിശീലകര്‍ : എസ്. അര്‍ജുന്‍, ജിബിന്‍
ടീം മാനേജര്‍ : ഡോ. സ്റ്റാലിന്‍ റഫേല്‍

Leave a Reply

Your email address will not be published.

Previous Story

എ കെ ജി എസ് എം എ കൊയിലാണ്ടി യൂനിറ്റ് സമ്മേളനം ഉദ്ഘാടനം ചെയ്തു

Next Story

കൊയിലാണ്ടി നഗരസഭാ വികസന പദ്ധതി അവതരിപ്പിച്ച് എൽഡിഎഫ് പ്രകടനപത്രിക പുറത്തിറക്കി

Latest from Main News

ഗുരുവായൂർ-തൃശ്ശൂർ റൂട്ടിൽ പുതിയ പാസഞ്ചർ ട്രെയിൻ സർവീസ് അനുവദിച്ചു

തൃശ്ശൂർ: ഗുരുവായൂർ-തൃശ്ശൂർ റൂട്ടിൽ പുതിയ പാസഞ്ചർ ട്രെയിൻ സർവീസ് അനുവദിച്ചു. ഇതു സംബന്ധിച്ച് കേന്ദ്ര റെയിൽ മന്ത്രാലയം ഇറക്കിയ ഉത്തരവ് കേന്ദ്ര

കണ്ടക്ടറെ ആക്രമിച്ച പ്രതിയെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് 22 – ന് വടകരയിൽ സ്വകാര്യ ബസ്സ് സമരം

വടകര പുതിയ ബസ് സ്റ്റാൻഡിൽ ബസ് ട്രാക്കിലേക്ക് എടുക്കുന്നതിനിടെ പിറകിൽ നിന്നും മാറാൻ ആവശ്യപ്പെട്ട കണ്ടക്ടറെ തലയ്ക്കടിച്ചു വീഴ്ത്തിയ അക്രമിയെ ആഴ്ചകൾ

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വീണവാദനത്തിൽ ഹൈസ്കൂൾ വിഭാഗത്തിലും ഹയർ സെക്കന്ററി വിഭാഗത്തിലും എ ഗ്രേഡ് നേടി പ്രത്യുഷ് പ്രശോഭും മിത്രവിന്ദ രൺദീപും

ഇന്നലെ തൃശൂരിൽവെച്ചു നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വീണ വാദനത്തിൽ ഹൈസ്കൂൾ വിഭാഗത്തിലും ഹയർ സെക്കന്ററി വിഭാഗത്തിലും എ ഗ്രേഡ് നേടി

സംസ്ഥാനത്തെ കലാ, കായിക, അക്കാദമിക മേഖലകളിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന സ്കൂളുകൾക്കായി പ്രത്യേക അവാർഡ് ഏർപ്പെടുത്തുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി

സംസ്ഥാനത്തെ കലാ, കായിക, അക്കാദമിക മേഖലകളിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന സ്കൂളുകൾക്കായി പ്രത്യേക അവാർഡ് ഏർപ്പെടുത്തുമെന്ന പ്രഖ്യാപനവുമായി പൊതുവിദ്യാഭ്യാസ മന്ത്രി വി.

കൊല്ലത്ത് കായിക വിദ്യാർത്ഥിനികളെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലത്ത് കായിക വിദ്യാർത്ഥിനികളെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി.  സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ( സായി) ഹോസ്റ്റലിലാണ് സംഭവം. ഒരാൾ