പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. രാഹുൽ പൊതു രംഗത്ത് നിന്ന് മാറ്റി നിർത്തേണ്ട ആളാണെന്നും പുറത്ത് വന്നത് ഞെട്ടിക്കുന്ന കാര്യങ്ങളാണെന്നും എല്ലാം അറിഞ്ഞിട്ടും കോൺഗ്രസ് നേതാക്കൾ രാഹുലിന് സംരക്ഷണ കവചം ഒരുക്കിയെന്നും ഭാവി വാഗ്ദാനമായി അവതരിപ്പിച്ചു എന്നും മുഖ്യമന്ത്രി പറഞ്ഞു.
