കൊയിലാണ്ടിയെ ഇളക്കി മറിച്ച് യു ഡി എഫ് റോഡ് ഷോ അണികൾക്ക് ആവേശമായി. മഴയത്തും നൂറ് കണക്കിനാളുകൾ റോഡ് ഷോയിൽ അണിനിരന്നു.ഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ,ഷാഫി പറമ്പിൽ എംപി, ഡിസിസി പ്രസിഡണ്ട് അഡ്വ. കെ പ്രവീൺകുമാർ തുടങ്ങിയവർ പങ്കെടുത്തു.
നിരന്തരമായ രാഷ്ട്രീയ മേല്‍ക്കോയ്മ അവസാനിപ്പിച്ചാലെ നാടിന്റെ വികസനം സാധ്യമാകുകയുളളുവെന്ന് എ ഐ സി സി ജനറല്‍ സെക്ട്രടറി കെ.സി വേണുഗോപാല്‍. കൊയിലാണ്ടിയില്‍ യൂ ഡി എഫ് സംഘടിപ്പിച്ച റോഡ് ഷോയുടെ ഭാഗമായി നടത്തിയ പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.പിണറായി വിജയനും മോഡിയും അമിത്ഷായും തമ്മിലുളള അന്തര്‍ധാരയാണ് കേരളത്തില്‍ നടത്തി കൊണ്ടിരിക്കുന്നത്. സി പി എമ്മിന്റെ പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനങ്ങളോ നയങ്ങളോ അല്ല ഇവിടെ നടപ്പിലാക്കി കൊണ്ടിരിക്കുന്നത്. പകരം മോഡിയുടെയും ആര്‍ എസ് എസ്സിന്റെയും അജണ്ടയാണ് പിണറായി വിജയന്‍ നടപ്പിലാക്കുന്നത്. ഈ കച്ചവടത്തില്‍ സി പി എമ്മിനല്ല ഗുണമുണ്ടാകാന്‍ പോകുന്നത്. മറിച്ചു ആര്‍ എസ് എസ്സിനും ബി ജെപിയ്ക്കുമാണ്. ഈ യാഥാര്‍ത്യം സാധാരണ കമ്മ്യൂണിസ്റ്റുകാര്‍ തിരിച്ചറിഞ്ഞു കഴിഞ്ഞിട്ടുണ്ട്. അത് ഈ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും.യൂ ഡി എഫ് റോഡ് ഷോ നടത്തുമ്പോള്‍ റോഡരികില്‍ നിന്ന് ചുവന്ന കുപ്പായം ധരിച്ച തൊഴിലാളികള്‍ കൈവീശി കാണിച്ചത് ഇതിന്റെ ലക്ഷണമാണ്.കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ ഹൃദയത്തിലേറ്റിയ സാധാരണക്കാരായ പ്രവര്‍ത്തകര്‍ കേരളത്തില്‍ ഒരു ഭരണമാറ്റം കൊതിക്കുകയാണ്. മോഡിയും പിണറായിയും തമ്മിലുളള ഒത്തു തീര്‍പ്പിന് ഇടനിലക്കാരനായി പ്രവര്‍ത്തിച്ചത് കേരളത്തില്‍ നിന്നുളള രാജ്യസഭാഗമാണെന്ന് കേന്ദ്രമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ തന്നെ രാജ്യസഭയില്‍ വെളിപ്പെടുത്തിയിരിക്കുകയാണ്.പി എം ശ്രീ അടക്കമുളള കാര്യങ്ങള്‍ നടപ്പാക്കിയത് ഈ ഒത്തുകളിയുടെ ഭാഗമാണ്. -കെ.സി വേണുഗോപാല്‍ പറഞ്ഞു.
അയ്യന്റെ സ്വര്‍ണ്ണം കവര്‍ന്ന കാട്ടുകളളന്‍മാരെ വിശ്വാസികള്‍ ഒരിക്കലും വെച്ചു പൊറുപ്പിക്കില്ലെന്ന് ഷാഫി പറമ്പില്‍ എം.പി പറഞ്ഞു. തുടര്‍ച്ചയായ ഭരണം അഴിമതിയ്ക്കും സ്വജന പക്ഷപാതത്തിനും വഴിവെക്കും. മാറാന്‍ കൊതിച്ച് കൊയിലാണ്ടി,മാറ്റാനുറച്ച് യു ഡി എഫ് എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് യു ഡി എഫ് പ്രകടന പത്രിക ജനങ്ങള്‍ക്ക് മുന്നിലേക്ക് സമര്‍പ്പിക്കുന്നത്. സമസ്ത മേഖലയിലും മാറ്റം കൊണ്ടു വരുന്ന പ്രഖ്യാപനങ്ങളാണ് മാനിഫേസ്റ്റോയിലുളളത്. കൊയിലാണ്ടി റെയില്‍വേ സ്‌റ്റേഷനില്‍ 9 കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് റെയില്‍വേ മന്ത്രാലയം ഉടന്‍ പ്രഖ്യാപിക്കുമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.
യു ഡി എഫ് മുന്‍സിപ്പല്‍ കമ്മിറ്റി ചെയര്‍മാന്‍ അന്‍വര്‍ ഇയ്യഞ്ചേരി അധ്യക്ഷനായി. ഡി സി സി പ്രസിഡന്റ് അഡ്വ.കെ.പ്രവീണ്‍ കുമാര്‍,മുന്‍സിപ്പല്‍ യു ഡി എഫ് കണ്‍വീനര്‍ കെ.പി.വിനോദ് കുമാര്‍,മഠത്തില്‍ നാണു,വി.പി.ഇബ്രാഹിം കുട്ടി, എ.അസീസ്,തന്‍ഹീര്‍ കൊല്ലം,മഠത്തില്‍ അബ്ദുറഹിമാന്‍ എന്നിവര്‍ ംസസാരിച്ചു.
റോഡ് ഷോ മിനി സിവില്‍ സ്‌റ്റേഷന്‍ പരിസരത്ത് നിന്നും ആരംഭിച്ചു.നഗരസഭയിലെ 46 വാര്‍ഡുകളിലേയും സ്ഥാനാര്‍ത്ഥികള്‍ അണിനിരന്നു.
Latest from Local News
റോഡ് വികസനത്തിന്റെ ഭാഗമായി ദേശീയപാത 766ല്‍ താമരശ്ശേരി ചുരത്തിലെ എട്ടാം വളവില്‍ മുറിച്ചിട്ട മരങ്ങള്‍ ക്രെയിന്‍ ഉപയോഗിച്ച് മാറ്റുന്നതിനാല്‍ ഡിസംബര്‍ 5
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 05 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളുംഡോക്ടർമാരും സേവനങ്ങളും.. 1.ഗൈനക്കോളജി വിഭാഗം
കൊയിലാണ്ടി: കുറുവങ്ങാട് മൂന്ന് വയസ്സുകാരിയെ തെരുവ് നായ കടിച്ചു പരിക്കേല്‍പ്പിച്ചു. കുറുവങ്ങാട് മാരുതി സ്റ്റോപ്പിനു സമീപം വട്ടകണ്ടി തരുണിന്റെ മകള്‍ സംസ്‌കൃതയെയാണ്
ഇർശാദുൽ മുസ്‌ലിമീൻ സംഘം ഗവ : മാപ്പിള ഹയർ സെക്കൻ്ററി സ്കൂളിലെ ടോയ്ലറ്റിൻ്റെ ഡോർ നിർമ്മാണ ഫണ്ടിലേക്ക് പബ്ലിക്ക് യൂറ്റിലിറ്റി ഫണ്ടിൽ
അരിക്കുളം ജില്ലാ പഞ്ചായത്ത് ഡിവിഷൻ യു.ഡി എഫ് സ്ഥാനാർത്ഥി ലത കെ പൊറ്റയിലിൻ്റെ രണ്ടാം ദിവസത്തെ പര്യടന പരിപാടി ജില്ലാ കോൺഗ്രസ്സ്







