മൂന്ന് വയസ്സുകാരിയെ നായ കടിച്ചു പരിക്കേല്‍പ്പിച്ചു

കൊയിലാണ്ടി: കുറുവങ്ങാട് മൂന്ന് വയസ്സുകാരിയെ തെരുവ് നായ കടിച്ചു പരിക്കേല്‍പ്പിച്ചു. കുറുവങ്ങാട് മാരുതി സ്റ്റോപ്പിനു സമീപം വട്ടകണ്ടി തരുണിന്റെ മകള്‍ സംസ്‌കൃതയെയാണ് നായ കടിച്ചത്.വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. മുറ്റത്ത് കളിച്ചു കൊണ്ടിരിക്കുമ്പോഴാണ് ഓടി വന്ന നായ കടിച്ചത്. വീട്ടുകാര്‍ ബഹളം വെച്ചപ്പോള്‍ നായ ഓടിപ്പോയി. കുട്ടിയുടെ കാലിനാണ് കടിയേറ്റത്. ഉടന്‍ തന്നെ കൊയിലാണ്ടി താലൂക് ആശുപത്രിയില്‍ എത്തിച്ചു ചികിത്സ നല്‍കി. ഈ ഭാഗത്ത് തെരുവ് നായ ശല്യം രൂക്ഷമായിരിക്കുകയാണെന്ന് പരിസരവാസികള്‍ പറഞ്ഞു.

Leave a Reply

Your email address will not be published.