താമരശ്ശേരി–കൊയിലാണ്ടി റൂട്ടിലോടുന്ന തിരക്കേറിയ ബസുകളിൽ മോഷണം വർധിക്കുന്നു; ജാഗ്രത നിർദേശവുമായി പോലീസ്

ബാലുശ്ശേരി: സ്വർണവില ഉയർന്നതോടൊപ്പം ബസുകളിൽ ആഭരണക്കവർച്ച നടത്തുന്ന സംഘങ്ങൾ സജീവരായി. തിരക്കേറിയ സർവീസുകളിൽ കയറിക്കൂടുന്ന മോഷ്ടാക്കൾ സ്ത്രീകളുടെ ആഭരണങ്ങൾ കവർന്ന് ഒളിച്ചോടുകയാണ്. പ്രായമായ സ്ത്രീകളുടെയും ചെറിയ കുട്ടികളുടെയും ആഭരണങ്ങളാണ് കൂടുതലായും ലക്ഷ്യമിടുന്നത്.

താമരശ്ശേരി–കൊയിലാണ്ടി റൂട്ടിലോടുന്ന ബസുകളിലാണ് മോഷണം വർധിച്ചതായി പോലീസ് അറിയിച്ചു. ദിനംപ്രതി ഒന്നിലധികം പരാതികളാണ് ലഭിക്കുന്നത്. കഴിഞ്ഞ ദിവസം ബാലുശ്ശേരിയിൽ നിന്ന് കൊല്ലം പിഷാരികാവ് ക്ഷേത്രദർശനത്തിനുപോയ ഒരു സ്ത്രീയുടെ മൂന്ന് പവൻ വരുന്ന സ്വർണമാലയാണ് കവർന്നത്.

ഉള്ളിയേരി–ബാലുശ്ശേരി റൂട്ടിലോടുന്ന ബസിൽ യാത്ര ചെയ്തിരുന്ന മറ്റൊരു സ്ത്രീയുടെ ഒന്നര പവന്‍ വരുന്ന സ്വര്‍ണാഭരണവും കവർച്ച ചെയ്യപ്പെട്ടിരുന്നു. കൂട്ടമായി പ്രവർത്തിക്കുന്ന സംഘങ്ങൾ യാത്രക്കാരുടെ ശ്രദ്ധതിരിച്ച് മോഷണം നടത്തി നിമിഷങ്ങൾക്കകം ഇടം മാറുകയാണ്. ഇതരജില്ലകളിൽ നിന്നെത്തുന്ന സംഘത്തെ ഇറക്കി ഇവർക്ക് സംരക്ഷണമൊരുക്കുന്ന ലോക്കൽ കൂട്ടരും ഉണ്ടെന്ന വിവരമാണ് പോലിസിന് ലഭിച്ചത്.

പൊതുഗതാഗതം ഉപയോഗിക്കുന്നവർ പ്രത്യേകം ജാഗ്രത പാലിക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി. വിലപിടിപ്പുള്ള ആഭരണങ്ങൾ ധരിക്കാതിരിക്കുന്നത്, തിരക്കേറിയ സമയങ്ങളിൽ കൂടുതൽ ജാഗ്രത പുലർത്തുന്നത്, സംശയാസ്പദരായ യാത്രക്കാരെ കണ്ടാൽ ഉടൻ പോലീസിനെ അറിയിക്കുന്നത് എന്നിവ നിർദേശിച്ചു.

എല്ലാ ബസുകളിലും സിസിടിവി ക്യാമറകൾ സ്ഥാപിക്കണമെന്ന് ബസ് ഉടമകൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും പോലിസ് അറിയിച്ചു.

Leave a Reply

Your email address will not be published.

Previous Story

അരിക്കുളം യുഡിഎഫ് പിടിക്കുമെന്ന് ഷാഫി പറമ്പിൽ

Latest from Main News

പി.എസ്.സി പരീക്ഷാ കേന്ദ്രങ്ങളില്‍ മാറ്റം

പി.എസ്.സി കോഴിക്കോട് ഡിസംബര്‍ ആറിന് നടത്താന്‍ നിശ്ചയിച്ച വുമണ്‍ ഫയര്‍ ആന്‍ഡ് റസ്‌ക്യൂ ഓഫീസര്‍ ട്രെയിനി (കാറ്റഗറി നമ്പര്‍: 215/2025) തസ്തികയിലേക്കുള്ള

ഭിന്നശേഷി അവകാശ നിഷേധത്തിനെതിരെ സിഡിഎഇയുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റ് ധർണ്ണ നടത്തി

ഭിന്നശേഷി അവകാശ നിഷേധത്തിനെതിരെ സിഡിഎഇ (CDAE – Confederacy Of Differently Abled Employees) ഭിന്നശേഷി ദിനത്തിൽ, തിരുവനന്തപുരം സെക്രട്ടറിയേറ്റ് പടിക്കൽ

ശബരിമലയിലെത്തുന്ന ഭക്തർക്ക് ഇനിമുതൽ അന്നദാന പദ്ധതിയിൽ നേരിട്ട് പങ്കുചേരാം

ശബരിമലയിലെത്തുന്ന ഭക്തർക്ക് ഇനിമുതൽ അന്നദാന പദ്ധതിയിൽ നേരിട്ട് പങ്കുചേരാം. ദേവസ്വം ബോർഡ് രൂപവത്കരിച്ച ശ്രീധർമ്മശാസ്താ അന്നദാന ട്രസ്റ്റിനെയാണ് ഇതിന്റെ ചുമതലകൾ ഏൽപ്പിച്ചിട്ടുള്ളത്.

ബലാത്സം​ഗക്കേസുമായി ബന്ധപ്പെട്ട് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി നാളെ വീണ്ടും പരിഗണിക്കും

ബലാത്സം​ഗക്കേസുമായി ബന്ധപ്പെട്ട് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി നാളെ വീണ്ടും പരിഗണിക്കും. നീണ്ട വാദപ്രതിവാദങ്ങൾക്ക് ശേഷം തുടർവാദത്തിനായി നാളേക്ക്