ബലാത്സംഗ കേസിൽ ഒളിവിൽ പോയ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്. എട്ടാം ദിവസവും ഒളിവിൽ തുടരുന്ന രാഹുലിന് വിധി നിർണായകമാകും. ഇതിനിടെ രാഹുലിനെതിരെ കെ.പി.സി.സിക്ക് പരാതി നൽകിയ യുവതിയുടെ വിശദാംശങ്ങൾ പൊലീസിന് കിട്ടി. അന്വേഷണ സംഘം യുവതിയുടെ മൊഴി എടുക്കും. പരാതിയിൽ മാങ്കൂട്ടത്തിലിനെതിരെ ഗുരുതരമായ ആരോപണങ്ങളാണുള്ളത്.
രണ്ടാമത്തെ ബലാത്സംഗ പരാതിയിൽ എടുത്ത എഫ്.ഐ.ആർ ഇന്ന് പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കും. ഇന്നലെ പ്രോസിക്യൂഷന്‍റെ വാദം കേട്ട കോടതി കൂടുതൽ എന്തെങ്കിലും വിവരങ്ങൾ നൽകാനുണ്ടെങ്കിൽ അടുത്ത ദിവസം ഹാജരാക്കണമെന്ന് നിർദേശിച്ചിരുന്നു. പ്രോസിക്യൂഷൻ വാദം കേട്ട ശേഷമാകും വിധി.







