യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡണ്ടും പാലക്കാട് എംഎൽഎയുമായ രാഹുൽ മാങ്കൂട്ടത്തിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കിയതായി കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫ് അറിയിച്ചു. രാഹുൽ മാങ്കൂട്ടത്തിലിൻ്റെ മുൻകൂർ ജാമ്യപേക്ഷ ഹർജി കോടതി തള്ളിയതിന് പിന്നാലെ നടപടിയുമായി കോൺഗ്രസ്.
രാഹുലിനെ കോൺഗ്രസ് പാർട്ടിയുടെ പ്രാഥമിക അംഗത്തിൽ നിന്ന് പുറത്താക്കി. നേരത്തെ ആരോപണം ഉയർന്നപ്പോൾ തന്നെ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്നും പാർട്ടിയിൽ നിന്നും പാർലമെന്ററി കമ്മിറ്റിയിൽ നിന്നും സസ്പെൻഡ് ചെയ്‌തിരുന്നു. ഇതിന് പിന്നാലെ ഈ നടപടിയും.







