അത്തോളി :പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു.
ചേവായൂർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ചോയികുളം എടങ്കാട്ടുകര മീത്തൽ സന്ദീപ് ( 53) ആണ് വ്യാഴാഴ്ച ഉച്ചക്ക് സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച പോലീസ് സ്റ്റേഷനിൽ നിന്നും ഉച്ചക്ക് 1.30 ഓടെ കടുത്ത തലവേദനയെ തുടർന്ന് സഹ പ്രവർത്തകർ നിർമ്മല ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചത്. സ്കാനിങ് റിപ്പോർട്ടിൽ സ്ട്രോക്ക് കണ്ടെത്തിയതിനെ തുടർന്ന് ബേബി ഹോസ്പിറ്റലിലേക്ക് മാറ്റുകയായിരുന്നു. വെൻ്റിലേറ്ററിലായിരുന്നു. വ്യാഴാഴ്ച ഒന്നരയോടെ മരണം സംഭവിച്ചു.
രണ്ട് മണിയോടെ മൃതദേഹം സിറ്റി പോലീസ് കൺട്രോൾ റൂമിൽ പൊതുദർശനത്തിന് വെച്ചു.നോർത്ത് സോൺ
ഐ ജി രാജ് പാൽ മീണ ,സിറ്റി പോലീസ് കമ്മീഷണർ ടി നാരായണൻ, ഡി സി പി അരുൺ കെ പവിത്രൻ ഉൾപ്പെടെ ഉന്നത ഉദ്യോഗസ്ഥരും സഹപ്രവർത്തകരും അന്തിമോപചാരം അർപ്പിച്ചു.
വൈകീട്ട് വീട്ടു വളപ്പിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്ക്കരിച്ചു.
ഭാര്യ – നിഷ , മകൻ – ആദിത്യൻ ( കാർഷിക കോളജ് വിദ്യാർഥി).
പോലീസ് അസോസിയേഷൻ വയനാട് ജില്ലാ മുൻ സെക്രട്ടറിയും എറണാകുളം പോലീസ് ഹൗസിംഗ് സഹകരണ സംഘം മുൻ ഡയറക്ടറുമായിരുന്നു.
Latest from Local News
റോഡ് വികസനത്തിന്റെ ഭാഗമായി ദേശീയപാത 766ല്‍ താമരശ്ശേരി ചുരത്തിലെ എട്ടാം വളവില്‍ മുറിച്ചിട്ട മരങ്ങള്‍ ക്രെയിന്‍ ഉപയോഗിച്ച് മാറ്റുന്നതിനാല്‍ ഡിസംബര്‍ 5
കൊയിലാണ്ടിയെ ഇളക്കി മറിച്ച് യു ഡി എഫ് റോഡ് ഷോ അണികൾക്ക് ആവേശമായി. മഴയത്തും നൂറ് കണക്കിനാളുകൾ റോഡ് ഷോയിൽ അണിനിരന്നു.ഐസിസി
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 05 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളുംഡോക്ടർമാരും സേവനങ്ങളും.. 1.ഗൈനക്കോളജി വിഭാഗം
കൊയിലാണ്ടി: കുറുവങ്ങാട് മൂന്ന് വയസ്സുകാരിയെ തെരുവ് നായ കടിച്ചു പരിക്കേല്‍പ്പിച്ചു. കുറുവങ്ങാട് മാരുതി സ്റ്റോപ്പിനു സമീപം വട്ടകണ്ടി തരുണിന്റെ മകള്‍ സംസ്‌കൃതയെയാണ്
ഇർശാദുൽ മുസ്‌ലിമീൻ സംഘം ഗവ : മാപ്പിള ഹയർ സെക്കൻ്ററി സ്കൂളിലെ ടോയ്ലറ്റിൻ്റെ ഡോർ നിർമ്മാണ ഫണ്ടിലേക്ക് പബ്ലിക്ക് യൂറ്റിലിറ്റി ഫണ്ടിൽ






