ലൈംഗിക പീഡനക്കേസിൽ ഒളിവിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയെ ബെംഗളൂരുവിലെത്തിച്ച മലയാളി ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു. ബെംഗളൂരുവിൽ റിയൽ എസ്റ്റേറ്റ് ബിസിനസുകാരന്റെ ഡ്രൈവറായി വർഷങ്ങളായി ജോലി ചെയ്യുന്ന ഇയാളെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുകയാണ്.
ഇന്നലെയാണ് ഇയാൾ പോലീസ് കസ്റ്റഡിയിലായത്. ഇയാളെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ അന്വേഷണ സംഘം രാഹുൽ ഒളിച്ചുതാമസിക്കാൻ സാധ്യതയുള്ള പ്രത്യേക കേന്ദ്രത്തിലേക്ക് എത്തിയത്. എന്നാൽ ഈ കേന്ദ്രത്തിലും രാഹുലിനെ കണ്ടെത്താൻ സാധിച്ചില്ല. ഇന്നലെ മാത്രം നാല് സ്ഥലങ്ങളിലാണ് അന്വേഷണ സംഘം പരിശോധന നടത്തിയത്.
രാഹുലിനെ നിർദ്ദേശിച്ച കേന്ദ്രത്തിലേക്ക് എത്തിക്കുക മാത്രമായിരുന്നു ഡ്രൈവറുടെ ദൗത്യം എന്നാണ് പുറത്തുവരുന്ന വിവരം. വാഹനങ്ങളിൽ മാറിമാറി സഞ്ചരിക്കുന്ന രാഹുലിന് ബെംഗളൂരുവിലെ ആളുകളുടെ സഹായം ലഭിക്കുന്നുണ്ടെന്ന വിവരവും പുറത്തുവരുന്നുണ്ട്. രാഹുലിനായുള്ള തിരച്ചിൽ പോലീസ് ഊർജ്ജിതമാക്കിയിരിക്കുകയാണ്.






