ഡിസംബർ മാസത്തെ ക്ഷേമ പെൻഷൻ വിതരണം ഈ മാസം 15 മുതൽ ആരംഭിക്കും. ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾ പ്രമാണിച്ചാണ് പെൻഷൻ വിതരണം. സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് വർധിപ്പിച്ച തുകയായ 2000 രൂപ വീതമാണ് ഇത്തവണ ലഭിക്കുക.
പെൻഷൻ വിതരണത്തിനായി ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ 1045 കോടി രൂപ അനുവദിച്ചു.സംസ്ഥാനത്ത് ഏകദേശം 62 ലക്ഷത്തോളം പേർക്കാണ് പെൻഷൻ ലഭിക്കുന്നത്. 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടിൽ നേരിട്ട് തുക എത്തും. ബാക്കിയുള്ള ഗുണഭോക്താക്കൾക്ക് സഹകരണ ബാങ്കുകൾ വഴി വീടുകളിൽ പെൻഷൻ കൈമാറും. 8.46 ലക്ഷം പേർക്കുള്ള കേന്ദ്ര വിഹിതം പോലും സംസ്ഥാന സർക്കാർ മുൻകൂറായി അനുവദിച്ചിട്ടുണ്ട്.






