തദ്ദേശ തെരഞ്ഞെടുപ്പ്; 9,11 തിയതികളിൽ പൊതു അവധി

തദ്ദേശ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ രണ്ട് ദിവസം പൊതു അവധി പ്രഖ്യാപിച്ചു. വോട്ടെടുപ്പ് നടക്കുന്ന ഡിസംബർ 9, 11 തീയതികളിൽ അതത് ജില്ലകളിലാണ് അവധി.

സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് അവധിയായിരിക്കും. സ്വകാര്യ മേഖലയിലെ വാണിജ്യ-വ്യവസായ സ്ഥാപനങ്ങള്‍ക്കും ഈ ദിവസങ്ങള്‍ ശമ്പളത്തോടെയുള്ള അവധിയായിരിക്കും.

ഡിസംബർ 9ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും ഡിസംബ‍ർ 11ന് തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസ‍ർകോട് ജില്ലകളിലുമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

രാവിലെ 7 മുതൽ വൈകുന്നേരം 6 വരെയാണ് വോട്ടെടുപ്പ് സമയം. ഡിസംബർ 13നാണ് സംസ്ഥാനത്ത് വോട്ടെണ്ണൽ.

Leave a Reply

Your email address will not be published.

Previous Story

കാപ്പാട് പാറോൽ താഴെ കരുണാകരൻ അന്തരിച്ചു

Next Story

ജനകീയ പരിപാടികളുമായി ജനമൈത്രി പോലീസ് പയ്യോളി

Latest from Main News

കൊല്ലത്ത് കായിക വിദ്യാർത്ഥിനികളെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലത്ത് കായിക വിദ്യാർത്ഥിനികളെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി.  സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ( സായി) ഹോസ്റ്റലിലാണ് സംഭവം. ഒരാൾ

മലപ്പുറവും കോഴിക്കോടും ജപ്പാൻ ജ്വരം വ്യാപകമായി വർധിച്ചുവരുന്നതായി ആരോഗ്യവകുപ്പ്

കോഴിക്കോട്: ജാപ്പനീസ് എൻസെഫലൈറ്റിസ് (ജപ്പാൻ ജ്വരം) മലപ്പുറം ജില്ലയിൽ വ്യാപകമായി വർധിച്ചുവരുന്നതായി ആരോഗ്യവകുപ്പ് അറിയിച്ചു. കേന്ദ്ര ആരോഗ്യവകുപ്പിന്റെ മസ്തിഷ്‌കവീക്ക രോഗനിരീക്ഷണ ഡാറ്റയുടെ

കോഴിക്കോട് ഒളവണ്ണയിൽ ടോൾ പിരിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം

കോഴിക്കോട്: കോഴിക്കോട് ഒളവണ്ണയിൽ ടോൾ പിരിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം. കോൺഗ്രസ് പ്രവർത്തകരാണ് പ്രതിഷേധിച്ചത്. പൊലീസുമായി ഉന്തും തള്ളുമുണ്ടായി. പ്രവർത്തകരെ അറസ്റ്റ് ചെയ്ത്

സ്കൂൾ കെട്ടിടത്തിൽ നിന്ന് ചാടി ഗുരുതരാവസ്ഥയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു

കണ്ണൂര്‍: കണ്ണൂർ പയ്യാവൂരിൽ സ്കൂൾ കെട്ടിടത്തിൽ നിന്നും ചാടി ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന പ്ലസ് ടു വിദ്യാർഥി മരിച്ചു. അയോന മോൺസൺ (17)

14-01-2026 മന്ത്രിസഭായോഗ തീരുമാനങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസ്

14-01-2026 മന്ത്രിസഭായോഗ തീരുമാനങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് കണക്ട് ടു വർക്ക് പദ്ധതി; പുതുക്കിയ മാർഗ്ഗരേഖയ്ക്ക് അംഗീകാരം മുഖ്യമന്ത്രിയുടെ കണക്ട് ടു വർക്ക്