ജില്ലാ പഞ്ചായത്തിലേക്ക് അരിക്കുളം ഡിവിഷനില്‍ നിന്നും മത്സരിക്കുന്ന എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി പി.സി നിഷാകുമാരിയുടെ പര്യടന പരിപാടി മുന്‍ എം എല്‍ എ പി.വിശ്വന്‍ ഉദ്ഘാടനം ചെയ്തു. ചെങ്ങോട്ട്കാവ് ഗ്രാമപഞ്ചായത്തിലെ എളാട്ടേരിയില്‍ നടന്ന പരിപാടിയില്‍ പി.കെ. ശങ്കരന്‍ അധ്യക്ഷനായി. എം.പി ശിവാനന്ദന്‍, സി.രമേശന്‍, ധനേഷ് കാരയാട്, എ.എം.സുഗതന്‍, അഷ്റഫ് വള്ളോട്ട്, ജയന്തി, ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ഥി പി.സി നിഷാകുമാരി, പന്തലായനി ബ്ലോക്ക് ഡിവിഷന്‍ സ്ഥാനാര്‍ഥികളായ മധു കിഴക്കയില്‍, ഷൈമാവതി എന്നിവര്‍ സംസാരിച്ചു. വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ സി.രാധ, കെ.വി ബാലന്‍, ടി.വി ഗിരിജ, ബേബി സുന്ദര്‍ രാജ്, എം.പി അജിത, രജീഷ് മാണിക്കോത്ത് എന്നിവരും സംസാരിച്ചു.
