ഡിസംബറിലെ വൈദ്യുതി ബില്ല് കുറയും

സംസ്ഥാനത്തെ വൈദ്യുതി ഉപഭോക്താക്കള്‍ക്ക് സന്തോഷ വാര്‍ത്ത. ഉപഭോക്താക്കള്‍ക്ക് ഡിസംബറിലെ വൈദ്യുതി ബില്ലില്‍ ഇന്ധന സര്‍ചാര്‍ജ് കുറയും എന്ന് കെ എസ് ഇ ബി അറിയിച്ചു. ഇന്ധന സര്‍ചാര്‍ജില്‍ ഗണ്യമായ കുറവ് വരും എന്നാണ് കെ എസ് ഇ ബി പറയുന്നത്. സെപ്റ്റംബര്‍ – നവംബര്‍ കാലയളവില്‍ യൂണിറ്റിന് 10 പൈസ വരെയാണ് ഇന്ധന സര്‍ചാര്‍ജായി ഈടാക്കിയിരുന്നത്.  ഇത് കുറച്ചതായി കെ എസ് ഇ ബി അറിയിച്ചു. ഇതോടെ ഇനി പ്രതിമാസ ബില്‍ ലഭിക്കുന്നവര്‍ക്ക് യൂണിറ്റിന് 5 പൈസയും, രണ്ട് മാസത്തിലൊരിക്കല്‍ ബില്‍ ലഭിക്കുന്നവര്‍ക്ക് യൂണിറ്റിന് 8 പൈസയുമായി ഇന്ധന സര്‍ചാര്‍ജ് കുറയും. നേരത്തെ സര്‍ചാര്‍ജ് പരിധി എടുത്ത് കളഞ്ഞതോടെ വൈദ്യുതി നിരക്ക് ഉയരുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വൈദ്യതി മന്ത്രിയുടെ ഓഫീസ് പുതിയ അറിയിപ്പ് പുറത്തിറക്കിയിരിക്കുന്നത്.

Leave a Reply

Your email address will not be published.

Previous Story

ബലാത്സംഗ കേസിൽ നാളെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെ, പുതിയ ഹർജിയുമായി രാഹുൽ മാങ്കൂട്ടത്തിൽ

Latest from Main News

ബലാത്സംഗ കേസിൽ നാളെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെ, പുതിയ ഹർജിയുമായി രാഹുൽ മാങ്കൂട്ടത്തിൽ

ബലാത്സംഗ കേസിൽ നാളെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെ, പുതിയ ഹർജിയുമായി രാഹുൽ മാങ്കൂട്ടത്തിൽ രംഗത്ത്. നാളെ അടച്ചിട്ട കോടതി മുറിയിൽ മുൻകൂർ

കാനത്തിൽ ജമീലയ്ക്ക് ആയിരങ്ങളുടെ അന്ത്യാഞ്ജലി

അന്തരിച്ച കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീലക്ക് ആയിരങ്ങളുടെ അന്ത്യാഞ്ജലി. ടൗൺഹാളിൽ നൂറുകണക്കിനാളുകളാണ് എംഎൽഎ അവസാനമായി കാണാൻ എത്തിയത്. സ്പീക്കർ, യുവജന കായിക

കണ്ണൂർ സെൻട്രൽ ജയിലിൽ റിമാൻഡ് പ്രതി കഴുത്തറുത്ത് മരിച്ച നിലയിൽ

കണ്ണൂർ സെൻട്രൽ ജയിലിൽ ആത്മഹത്യ. കണ്ണൂർ സെൻട്രൽ ജയിലിൽ റിമാൻഡിൽ കഴിയുന്ന പ്രതി ജീവനൊടുക്കി. കത്തികൊണ്ട് കഴുത്തറുത്ത് മരിച്ച നിലയിലാണ് പ്രതിയെ

കേരളത്തില്‍ എച്ച്‌ഐവി ബാധിതരുടെ എണ്ണം കൂടുന്നതായി കേരള എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ റിപ്പോര്‍ട്ട്

കേരളത്തില്‍ എച്ച്‌ഐവി ബാധിതരുടെ എണ്ണം കൂടുന്നതായി കേരള എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ റിപ്പോര്‍ട്ട്. ഓരോ മാസവും സംസ്ഥാനത്ത് ശരാശരി 100 പുതിയ

അന്തരിച്ച കൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീലയുടെ ഖബറടക്കം ഇന്ന്; കൊയിലാണ്ടി ടൗണില്‍ ഹര്‍ത്താല്‍ ആചരിക്കും

അന്തരിച്ച കൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീലയുടെ ഖബറടക്കം ഇന്ന്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം രാവിലെ സിപിഎം നേതാക്കള്‍ ഏറ്റുവാങ്ങും.