വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിൽ വിദ്യാർത്ഥികൾ ‘ചെടിച്ചങ്ങാതി’ പദ്ധതിക്ക് തുടക്കം കുറിച്ചു. സ്കൂളിലെ മുഴുവൻ കുട്ടികൾക്കും വീടുകളിൽ നടാനായി ഫലവൃക്ഷത്തൈകൾ കൈമാറി. വീടുകളിൽ മികച്ച രീതിയിൽ സംരക്ഷിച്ച് വളർത്തുന്ന കുട്ടികളെ വർഷാവസാനം ‘ചെടിച്ചങ്ങാതി’ മാരായി തെരഞ്ഞെടുക്കും.
സ്കൂൾ ലീഡർ എം.കെ.വേദയ്ക്ക് തൈ കൈമാറിക്കൊണ്ട് പ്രധാനാധ്യാപിക എൻ.ടി.കെ. സീനത്ത് പദ്ധതിക്ക് തുടക്കം കുറിച്ചു. എസ്.ആർ.ജി. കൺവീനർ പി.കെ.അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. എ.കെ. ത്രിജൽ, മുഹമ്മദ് നഹ്യാൻ, മുഹമ്മദ് സെയ്ൻ, സ്കൂൾ ഡെപ്യൂട്ടി ലീഡർ മുഹമ്മദ് റയ്ഹാൻ, വി.ടി.ഐശ്വര്യ, ടി.എം അശ്വതി എന്നിവർ പ്രസംഗിച്ചു.







