ലോക എയ്ഡ്‌സ് ദിനാചരണത്തിന്റെ ഭാഗമായി ആരോഗ്യ വകുപ്പും ജില്ലാ എയ്ഡ്‌സ് കണ്‍ട്രോള്‍ യൂണിറ്റും ചേര്‍ന്ന് സംഘടിപ്പിച്ച ബോധവത്കരണ പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം അസി. കലക്ടര്‍ ഡോ. എസ് മോഹനപ്രിയ നിര്‍വഹിച്ചു. കോഴിക്കോട് ടൗണ്‍ഹാളില്‍ നടന്ന പരിപാടിയില്‍ അഡീഷണല്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി പി രാജേഷ് അധ്യക്ഷനായി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ കെ രാജാറാം മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ നഴ്‌സിങ് ഓഫീസര്‍ പദ്മിനി, ജില്ലാ എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ ഡോ. എല്‍ ഭവില, ജില്ലാ മലേറിയ ഓഫീസര്‍ കെ പി റിയാസ്, ഡെപ്യൂട്ടി എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ കെ പി നാരായണന്‍, ജില്ലാ ലാബ് ഓഫീസര്‍ മൃദുലഭായ്, ഐ.എം.എ ജില്ലാ പ്രസിഡന്റ് ഡോ. സന്ധ്യ കുറുപ്പ്, ബ്ലഡ് ഡോണേഴ്‌സ് ഫോറം ജില്ലാ പ്രസിഡന്റ് പി കെ നളിനാക്ഷന്‍, ദിശാ ക്ലസ്റ്റര്‍ മാനേജര്‍ പ്രിന്‍സ് എം ജോര്‍ജ്, കേരള സ്റ്റേറ്റ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി ജില്ലാ കോഓഡിനേറ്റര്‍ എന്‍ ടി പ്രിയേഷ് തുടങ്ങിയവര്‍ സംസാരിച്ചു.
എച്ച്.ഐ.വി അണുബാധിതരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതിനും രോഗപ്രതിരോധത്തില്‍ പൊതുജന പങ്കാളിത്തം ഉറപ്പാക്കുന്നതിനുമായി സംഘടിപ്പിച്ച ദിനാചരണത്തിന്റെ ഭാഗമായി ജില്ലയില്‍ വിവിധ പരിപാടികള്‍ നടന്നു. ജില്ലാ ആരോഗ്യവകുപ്പും ആസ്റ്റര്‍ മിംസ് അക്കാദമിയിലെ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ വകുപ്പും ജൂനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ കോഴിക്കോട് ഘടകവും ചേര്‍ന്ന് കോഴിക്കോട് ബീച്ച് ഫ്രീഡം സ്‌ക്വയര്‍ പരിസരത്ത് ബോധവത്കരണ കലാപരിപാടികള്‍ അവതരിപ്പിച്ചു. ഗവ. ജനറല്‍ ആശുപത്രിയിലും പുതിയ സ്റ്റാന്‍ഡിലും ദീപം തെളിയിക്കല്‍ ചടങ്ങും നടന്നു.
പി.വി.എസ് കോളേജ് ഓഫ് നഴ്‌സിങ്, നാഷണല്‍ കോളേജ് ഓഫ് നഴ്‌സിങ്, ബേബി മെമോറിയല്‍ കോളേജ് ഓഫ് നഴ്‌സിങ്, ഗവ. സ്‌കൂള്‍ ഓഫ് നഴ്‌സിങ് കെ.എം.സി.ടി കോളേജ് ഓഫ് നഴ്‌സിങ്, നിര്‍മല കോളേജ് ഓഫ് നഴ്‌സിങ്, ജെ.ഡി.ടി സ്‌കൂള്‍ ഓഫ് നഴ്‌സിങ്, ആരോഗ്യ കുടുംബക്ഷേമ വകുപ്പ് പരിശീലന കേന്ദ്രത്തിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കോഴ്‌സ് വിദ്യാര്‍ഥികളും അധ്യാപകരും, ആശാപ്രവര്‍ത്തകര്‍, കേരള സ്റ്റേറ്റ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയിലെ വിവിധ പ്രോജക്ട് സ്റ്റാഫ്, ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ദിനാചരണത്തിന്റെ ഭാഗമായി.






