കൊയിലാണ്ടി : വിസ്‌ഡം വിദ്യാഭ്യാസബോർഡിന് കീഴിലുള്ള മദ്രസ വിദ്യാർത്ഥികൾക്ക് വേണ്ടി സംഘടിപ്പിച്ച സർഗ്ഗവസന്തത്തിന്റെ ജില്ലാതല മത്സരങ്ങളിൽ 416 പോയിൻ്റ് കരസ്ഥമാക്കി പയ്യോളി കോംപ്ലക്സ് ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. 402 പോയിൻ്റ് നേടി വടകര കോംപ്ലക്സ് രണ്ടാം സ്ഥാനവും 387 പോയിൻ്റോടെ ബാലുശ്ശേരി കോപ്ലക്സ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്കുള്ള ട്രോഫികളും സർട്ടിഫിക്കറ്റുകളും വിസ്ഡം ജില്ലാ സെക്രട്ടറി കെ ജമാൽ മദനി വിതരണം ചെയ്തു. പ്രോഗ്രാം ചെയർമാൻ ഒ റഫീഖ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. വിവിധ കാറ്റഗറിയിലുള്ളവർക്ക് കെ അബ്ദുൽ നാസർ മദനി, ബഷീർ മണിയൂർ, പി.സി അബ്ദുൽ ബാരി, മൊയ്തു കോടിയൂറ, ഹമീദ് ചീക്കോന്ന്, കുഞ്ഞമ്മദ് വടേക്കണ്ടി, നൗഫൽ അഴിയൂർ സമ്മാനങ്ങൾ വിതരണം ചെയ്തു. വിസ്ഡം യൂത്ത് ജില്ലാ സെക്രട്ടറി ഷമീർ മൂടാടി, ഷാനിയാസ് നന്തി, സി.പി സാജിദ്, ടി.പി നസീർ, സി.പി ഷജീർ സംസാരിച്ചു. നാദാപുരം എം വൈ എം ക്യാമ്പസിൽ കാലത്ത് വിസ്‌ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ ജില്ലാ പ്രസിഡണ്ട് ടി.പി അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്തു.
കിഡ്സ്, ചിൽഡ്രൻ, സബ്ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങൾ നാല് വേദികളിലായി മറ്റുരച്ചു. കോംപ്ലക്സ് തര മത്സരങ്ങളിൽ എ ഗ്രഡോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ വിദ്യാർഥികളാണ് ജില്ലാ മത്സരത്തിൽ പങ്കെടുത്തത്.
Latest from Local News
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 24 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ശിശുരോഗ വിഭാഗം ഡോ : ദൃശ്യ.
പൊയിൽക്കാവ്: പറമ്പിൽ വസന്ത (73) അന്തരിച്ചു. ഭർത്താവ്: പരേതനായ നാരായണൻ മക്കൾ: സുരേഷ് ബാബു, സുജാത , പരേതയായ സുഗത മരുമക്കൾ:
ചെങ്ങോട്ടുകാവ് വാവിലേരിതാഴെ കുനി മറിയം (70)(മുത്താച്ചികണ്ടി) അന്തരിച്ചു. ഭർത്താവ് : പരേതനായ മമ്മത്. മക്കൾ : നസീമ, തെസ്‌ലി, സൈഫുനിസ, ഷാനവാസ്.
കേന്ദ്ര സർക്കാർ കുത്തനെ വർദ്ധിപ്പിച്ച ഫിറ്റ്നസ്സ് ഫീ സംസ്ഥാനത്ത് കുറയ്ക്കുമെന്ന് ഗതാഗത മന്ത്രി ഉറപ്പ് നൽകിയിരുന്നു ആ ഉറപ്പ് പാലിക്കണം, വർദ്ധിപ്പിച്ച
കൊയിലാണ്ടി അഗ്നിരക്ഷാ നിലയം സിവിൽ ഡിഫെൻസ് അംഗമായ നബീൽ കെ.വിയുടെ അവസോരചിതമായ ഇടപെടലിനെ തുടർന്ന് ഒരു ജീവൻ രക്ഷിച്ചു. ഇക്കഴിഞ്ഞ ഞായറാഴ്ച







