നന്തി – കിഴൂർ റോഡിൽ അണ്ടർ പാസ് യാഥാർത്ഥ്യമാവുന്നു; സമരം നിർത്തിവച്ചു

നന്തി – കിഴൂർ റോഡിൽ അണ്ടർ പാസ് യാഥാർത്ഥ്യമാവുന്നു, സമരം നിർത്തിവച്ചു. നന്തിയിൽ ഏഴു മീറ്റർ വീതിയിലും നാലര മീറ്റർ ഉയരത്തിലുമുള്ള അണ്ടർപാസ് സ്ഥാപിക്കാൻ എൻ എച്എഐ പ്രൊപോസൽ തയാറാക്കി കരാർ കമ്പനിക്ക് കൈമാറി. തെരഞ്ഞടുപ്പ് പെരുമാറ്റ ചട്ടം ഒഴിയുന്ന മുറക്ക് അന്തിമ ഉത്തരവ് ഇറങ്ങും. കഴിഞ്ഞ രണ്ട് വർഷമായി മൂടാടി ഗ്രാമപഞ്ചായത്ത് ഭരണസമിതി വിളിച്ച് ചേർത്ത ബഹുജന കൺവൻഷനിൽ വച്ച് രൂപീകരിച സർവ്വകക്ഷി കർമ്മസമിതിയുടെ നേതൃത്വത്തിൽ നടന്ന പ്രക്ഷോഭങ്ങളുടെയും എം.എൽ എ, എം.പിമാർ, മന്ത്രിമാർ, മുഖ്യമന്ത്രി എന്നിവർക്ക് നിവേദനങ്ങൾ നൽകിയും നടത്തിയ പ്രവർത്തനങ്ങളാണ് വിജയം കണ്ടത്.

പൊതുമരാമത്ത് വകുപ്പിൻ്റെ കീഴിലെ പ്രധാന റോഡായ നന്തി കിഴൂർ റോഡ് അടകപ്പെടുന്നത് വലിയ യാത്രാപ്രതിസന്ധി സൃഷ്ടിക്കപ്പെടുന്ന സാഹചര്യത്തിലാണ് ജനങ്ങൾ പ്രക്ഷോഭത്തിനിറങ്ങിയത്. നന്തി ടൗണിൽ ചേർന്ന യോഗത്തിൽ സമരം നിർത്തിവച്ചതായും ഹൈവേ നിർമാണം തുടരാൻ തടസമായ സമര പന്തൽ നീക്കം ചെയ്തതായും കർമസമിതി ഭാരവാഹികൾ അറിയിച്ചു. കൺവീനർ വി.വി. സുരേഷ് സ്വാഗതം പറഞ്ഞു. ചെയർമാൻ കിഴക്കയിൽ രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി.കെ. ശ്രീകുമാർ അണ്ടർപാസ് പ്ളാൻ പ്രകാശനം ചെയ്തു. വിശ്വൻ ചെല്ലട്ടം കണ്ടി, ചേനോത്ത് ഭാസ്കരൻ മാസ്റ്റർ, സി.ഗോപാലൻ, റസൽ നന്തി, സിറാജ് മുത്തായം,  സനീർ വില്ലങ്കണ്ടി, ബിജീഷ് യു.വി എന്നിവർ സംസാരിച്ചു. ടി.കെ. ഭാസ്കരൻ നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

പുളിയഞ്ചേരി വിയ്യൂർ വളപ്പിൽ നാരായണി അന്തരിച്ചു

Next Story

ക്ലിഫ് ഹൗസിലേക്ക് വീണ്ടും ബോംബ് ഭീഷണി സന്ദേശം

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 23 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 23 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.   1.ജനറൽ മെഡിസിൻ വിഭാഗം ഡോ :

കോഴിക്കോട് ഗവ: മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ 23-12-25 ചൊവ്വ ഒ.പി .വിഭാഗങ്ങൾ. പ്രധാന ഡോക്ടർമാർ

കോഴിക്കോട് ഗവ: മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ 23-12-25 ചൊവ്വ ഒ.പി .വിഭാഗങ്ങൾ. പ്രധാന ഡോക്ടർമാർ മെഡിസിൻവിഭാഗം ഡോ.അബ്ദുൽ മജീദ് ന്യൂറോ സർജറി

കാഞ്ഞിലശ്ശേരി ശ്രീകൃഷ്ണ ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി

കൊയിലാണ്ടി: ചേമഞ്ചേരി കാഞ്ഞിരശ്ശേരി ശ്രീകൃഷ്ണ ക്ഷേത്രം മഹോത്സവത്തിന് കൊടിയേറി. 22 ന് തിങ്കളാഴ്ച ദീപാരാധനയ്ക്കുശേഷം നടന്ന കുടിയേറ്റത്തിന് തന്ത്രി തെക്കിനിയേടത്ത് തരണനെല്ലൂർ

കന്നൂർ കെഎസ്ഇബി സബ്സ്റ്റേഷനു സമീപം തീപിടിച്ചു

  കന്നൂർ കെഎസ്ഇബി സബ്സ്റ്റേഷനു സമീപം തീപിടിച്ചു. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടുകൂടിയാണ് കന്നൂരിൽ സ്ഥിതി ചെയ്യുന്ന കെഎസ്ഇബി സബ്സ്റ്റേഷന് പിറകിലുള്ള കുറ്റിക്കാടിനും

കീഴരിയൂരിൽ കൈൻഡ് ജനകീയ കാമ്പയിൻ ഉദ്ഘാടനം ചെയ്തു

  കീഴരിയൂർ: കൈൻഡ് പാലിയേറ്റീവ് കെയറിന്റെ ആഭിമുഖ്യത്തിൽ കരുണാർദ്രതയുള്ള ഗ്രാമത്തിനായ് കൈൻഡിനൊപ്പം കൈകോർക്കാം എന്ന പേരിൽ ഡിസംബർ 20 മുതൽ ജനുവരി