എസ്ഐ ആർ – തെരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്ര ഭരണകൂടത്തിന്റെ ചട്ടുകം അഡ്വ കെ പ്രകാശ് ബാബു

കൊയിലാണ്ടി എസ്ഐആറുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്രഗവൺമെന്റിന്റെ ചട്ടുകമായി മാറുകയാണന്നും ബിജെപി ഗവൺമെന്റിന്റെ രാഷ്ട്രീയ അജണ്ട നടപ്പിലാക്കാനാണ് ശ്രമിക്കുന്നതെന്നും സിപിഐ ദേശീയ സെക്രട്ടറിയേറ്റ് അംഗം അഡ്വ കെ പ്രകാശ് ബാബു പ്രസ്താവിച്ചു. സിപിഐ നേതാവ് എം നാരായണൻ മാസ്റ്ററുടെ ഒന്നാം ചരമവാർഷികാചരണത്തിന്റെ ഭാഗമായി കൊയിലാണ്ടി നഗരസഭ ടൗൺഹാളിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം . ആസാം പോലുള്ള സംസ്ഥാനങ്ങളിൽ നടപ്പിലാക്കാതിരിക്കുകയും ബിജെപി ഇതര ഗവൺമെന്റുകൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ധൃതിപിടിച്ച് നടപ്പിലാക്കുകയും ചെയ്യുന്നത് ബിജെപിയുടെ രാഷ്ട്രീയ താൽപര്യം സംരക്ഷിക്കാനും എതിർ ശബ്ദങ്ങളെ ഇല്ലാതാക്കാനും ആണെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഫെഡറൽ തത്വങ്ങളും മതേതര കാഴ്ചപ്പാടുകളും ഇല്ലാതാക്കാനാണ് കേന്ദ്രഭരണം ശ്രമിക്കുന്നത്. ഓരോ പൗരനും ഭരണഘടന സാക്ഷരത നേടുന്നതിലൂടെ മാത്രമേ ഈ പ്രതിസന്ധിയെ മറികടക്കാനാവൂ എന്നും അദ്ദേഹം എടുത്തു പറഞ്ഞു
എം നാരായണൻ മാസ്റ്റർ ഒരേസമയം സാത്വികനായ രാഷ്ട്രീയ പ്രവർത്തകനും ജിജ്ഞാസുവായ രാഷ്ട്രീയ വിദ്യാർത്ഥിയുമായിരുന്നു. പാർട്ടിയോടും ഇടതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനത്തോടും സമൂഹത്തോടും അദ്ദേഹം കാണിച്ച പ്രതിബദ്ധത സമാനതകളില്ലാത്തതാണ്. പാർട്ടി ഏൽപ്പിക്കുന്ന ചുമതലകൾ നിശ്ചയദാർഢ്യത്തോടെ ഏറ്റെടുക്കുകയും കൃത്യമായി നിർവഹിക്കുകയും ചെയ്യുക എന്നതായിരുന്നു നാരായണൻ മാസ്റ്ററുടെ ശൈലി എന്നും അനുസ്മരണ പ്രഭാഷണത്തിൽ അദ്ദേഹം എടുത്തു പറഞ്ഞു.
സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം ഇ കെ അജിത്ത് അധ്യക്ഷനായി. സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. പി ഗവാസ്, മുൻ എംഎൽഎയും സിപിഐ എം . നേതാവുമായ കെ ദാസൻ, ജനതാദൾ നേതാവ് എംപി ശിവാനന്ദൻ, എൻ സി പി നേതാവ് സി സത്യ ചന്ദ്രൻ, സിപിഐ മണ്ഡലം സെക്രട്ടറി അഡ്വ എസ് സുനിൽ മോഹൻ, രമേശ് ചന്ദ്ര, നാരായണൻ മാസ്റ്ററുടെ ഭാര്യ കെ ടി കല്യാണി ടീച്ചർ എന്നിവർ സംസാരിച്ചുഎം നാരായണൻ മാസ്റ്ററെ അനുസ്മരിച്ചു.
കാലത്ത് നന്തിയിൽ എം നാരായണൻ മാസ്റ്റർ സ്മാരക മണ്ഡപത്തിൻ്റെ ഉദ്ഘാടനവും പുഷ്പാർച്ചനയും സി പി ഐ സംസ്ഥാന അസിസ്റ്റൻ്റ് സെക്രട്ടറി സത്യൻ മൊകേരി നിർവ്വഹിച്ചു. അദ്ദേഹത്തിൻ്റെ ഗൃഹാങ്കണത്തിൽ നടന്ന അനുസ്മരണ യോഗത്തിൽ സി പി ഐ ജില്ലാ സെക്രട്ടറി അഡ്വ പി ഗവാസ് അദ്ധ്യക്ഷനായി. അഡ്വ പി വസന്തം, ഇ കെ വിജയൻ എം എൽ എ , മൂടാടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സി കെ ശ്രീകുമാർ, ടി വി ബാലൻ, നാളീകേര വികസന കോർപ്പറേഷൻ ചെയർമാൻ ടി കെ രാജൻ മാസ്റ്റർ, ഭാസ്ക്കരൻ ചേനോത്ത്, യു ശ്രീധരൻ,ബി കെ എം യു ജില്ലാ സെക്രട്ടറി സുരേഷ് ടി, കെ ജീവാനന്ദൻ, കെ.ടി കല്യാണി ടീച്ചർ എന്നിവർ സംസാരിച്ചു. എൻ വി എം സത്യൻ സ്വാഗതവും എൻ ശ്രീധരൻ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

കോഴിക്കോട് ഗവ:മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ 02-12-25 ചൊവ്വ ഒ.പി .വിഭാഗങ്ങൾ പ്രധാന ഡോക്ടർമാർ

Next Story

അന്തരിച്ച കൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീലയുടെ ഖബറടക്കം ഇന്ന്; കൊയിലാണ്ടി ടൗണില്‍ ഹര്‍ത്താല്‍ ആചരിക്കും

Latest from Local News

കേരള നിയമസഭ നടത്തിയ കവിതാലാപന മൽസരത്തിൽ മികച്ച കവിതാലാപനത്തിനുള്ള പ്രശസ്‌ത്രി പത്രം കരസ്ഥമാക്കിയ സുജ ടീച്ചർക്ക് ബ്ലോക്ക് മെംബർ പി.കെ മുഹമ്മദലിയുടെ സ്‌നേഹാദരം

കേരള നിയമസഭ നടത്തിയ കവിതാലാപന മൽസരത്തിൽ മികച്ച കവിതാലാപനത്തിനുള്ള പ്രശസ്‌ത്രി പത്രം കരസ്ഥമാക്കിയ കടലൂർ ഗവ:ഹൈസ്കൂളിലെ മലയാളം അധ്യാപിക സുജ ടീച്ചർക്ക്

കോഴിക്കോട് മോഷണ കുറ്റം ആരോപിച്ച് ഭിന്നശേഷിക്കാരനായ യുവാവിനെ ക്രൂരമായി മര്‍ദിച്ചതായി പരാതി

കോഴിക്കോട് മോഷണ കുറ്റം ആരോപിച്ച് ഭിന്നശേഷിക്കാരനായ യുവാവിനെ ക്രൂരമായി മര്‍ദിച്ചതായി പരാതി. കോഴിക്കോട്ടെ സ്വകാര്യ ട്രെയിനിങ് കേന്ദ്രത്തിലെ അദ്ധ്യാപകൻ കോഴിക്കോട് വള്ളിക്കുന്ന്

സർവോദയ വായനശാല കീഴ്പയ്യൂർ ദേശീയ യുവജനദിനാഘോഷത്തിന്റെ ഭാഗമായി സമ്മാന കൂപ്പൺ നറുക്കെടുപ്പും അഗ്നിസുരക്ഷാ ദുരന്തനിവാരണ പ്രഥമശുശ്രൂഷ ക്ലാസും സംഘടിപ്പിച്ചു

സർവോദയ വായനശാല കീഴ്പയ്യൂർ ദേശീയ യുവജനദിനാഘോഷത്തിന്റെ ഭാഗമായി സമ്മാന കൂപ്പൺ നറുക്കെടുപ്പും അഗ്നിസുരക്ഷാ ദുരന്തനിവാരണ പ്രഥമശുശ്രൂഷ ക്ലാസും സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം