നന്തി ശ്രീശൈലം സത്യസായി സ്ക്കൂൾ ഓഫ് സോഷ്യൽ സയൻസസ് ആൻഡ് മാനേജ്മെന്റ് സ്റ്റഡീസ് ഫോർ വിമൻ റസിഡൻഷ്യൽ ക്യാമ്പ് സംഘടിപ്പിച്ചു. വിവിധ കോളേജുകളിൽ നിന്നായി നിരവധി വിദ്യാർത്ഥിനികൾ ക്യാമ്പിൽ പങ്കെടുത്തു. എസ് എസ് എസ് ടി കേരള കൺവീനർ ജി.സതീഷ് നായർ ഉദ്ഘാടനം നിർവഹിച്ചു. ട്രസ്റ്റ് മെമ്പർ ഡോ. കെ.വി.സതീഷ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ ഡോ.വി.എസ് അനിത, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ സുനന്ദ.ജെ. റെഡ്ഡി, വൈസ് പ്രിൻസിപ്പാൾ (ശ്രീ സത്യസായി വിദ്യാപീഠം) രേഖ രജീഷ്, അസി.പ്രൊഫസർമാരായ കെ.ശ്രുതി, ഡോ.രാഖി രഞ്ജിത്ത്, എം.അഞ്ജലി, ജിത അജിത്ത്കുമാർ എന്നിവർ സംസാരിച്ചു.
