കഴിഞ്ഞ 63 വർഷത്തെ മേപ്പയ്യൂർ ഗ്രാമപഞ്ചായത്തിൻ്റെ ഇടതു ദുർഭരണത്തിനെതിരെ ഈ തെരെഞ്ഞെടുപ്പിൽ വിധി എഴുതണമെന്ന് മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡൻ്റ് എസ്.പി കുഞ്ഞമ്മദ് പ്രസ്താവിച്ചു. മേപ്പയ്യൂർ പഞ്ചായത്ത് യു ഡി എഫ് കമ്മിറ്റി സംഘടിപ്പിച്ച കുറ്റവിചാരണ യാത്ര കീഴ്പ്പയ്യൂർ പള്ളിമുക്കിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ് തെരെഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ ഇ.കെ മുഹമ്മദ് ബഷീർ അധ്യക്ഷനായി. കൺവീനർ, കമ്മന അബ്ദുറഹിമാൻ, ഇ.അശോകൻ, എം.എം അഷറഫ്, ടി.കെ ലത്തിഫ്, കെ.പി.രാമചന്ദ്രൻ, കെ.പി.വേണുഗോപാൽ, കെ.എം സുരേഷ് ബാബു, പറമ്പാട്ട് സുധാകരൻ, വിളയാട്ടൂർ ബ്ലോക്ക് ഡിവിഷൻ സ്ഥാനാർത്ഥി ഷർമിന കോമത്ത്, ഒന്നാം വാർഡ് സ്ഥാനാർത്ഥി ഇല്ലത്ത് അബ്ദുറഹിമാൻ എന്നിവർ സംസാരിച്ചു. ഗ്രാമപഞ്ചായത്തിലേക്ക് മത്സരിക്കുന്ന 19 സ്ഥാനാർത്ഥികൾ, ബ്ളോക്ക് പഞ്ചായത്തിലേക്ക് മത്സരിക്കുന്ന 4 സ്ഥാനാർത്ഥികൾ, യു.ഡി.എഫ് നേതൃസമിതി അംഗങ്ങൾ എന്നിവർ ജാഥാ സ്ഥിരാഗംങ്ങളായിരുന്നു. ജാഥാ കോഡിനേറ്റർ എ.കെ ബാലകൃഷ്ണൻ, കെ.എം.എ അസീസ്, സി.പി നാരായണൻ, എടയിലാട്ട് ഉണ്ണികൃഷ്ണൻ, മുജീബ് കോമത്ത്, ഷബീർ ജന്നത്ത്, സത്യൻ വിളയാട്ടൂർ, ഐ.ടി അബ്ദുൽ സലാം, കീപ്പോട്ട് അമ്മത്, ബ്ലോക്ക് ഡിവിഷൻ സ്ഥാനാർത്ഥികളായ സി.എം.ബാബു, സഞ്ജയ് കൊഴുക്കലൂർ, എം.കെ ഫസലുറഹ്മാൻ എന്നിവർ വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ സംസാരിച്ചു.
Latest from Local News
നന്തി – കിഴൂർ റോഡിൽ അണ്ടർ പാസ് യാഥാർത്ഥ്യമാവുന്നു, സമരം നിർത്തിവച്ചു. നന്തിയിൽ ഏഴു മീറ്റർ വീതിയിലും നാലര മീറ്റർ ഉയരത്തിലുമുള്ള
പുളിയഞ്ചേരി വിയ്യൂർ വളപ്പിൽ നാരായണി (83) അന്തരിച്ചു. ഭർത്താവ്: ഗോവിന്ദൻ. മക്കൾ: കമല, സുധാകരൻ , രമേശൻ, സതി. മരുമക്കൾ: പരേതനായ
നന്തി ശ്രീശൈലം സത്യസായി സ്ക്കൂൾ ഓഫ് സോഷ്യൽ സയൻസസ് ആൻഡ് മാനേജ്മെന്റ് സ്റ്റഡീസ് ഫോർ വിമൻ റസിഡൻഷ്യൽ ക്യാമ്പ് സംഘടിപ്പിച്ചു. വിവിധ
ഗവ: റീജണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികൾ പഠനയാത്രയുടെ ഭാഗമായി ബാംഗ്ലൂരിൽ നിന്നും കോഴിക്കോട്ടേക്ക് ആകാശ യാത്ര നടത്തി.
കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫ് തിങ്കളാഴ്ച കോഴിക്കോട് ജില്ലയിൽ വിവിധ കേന്ദ്രങ്ങളിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തും. രാവിലെ കോർപ്പറേഷൻ വാർഡുകളിൽ സന്ദർശനം







