ജെ.ഇ.ഇ മെയിന്‍ 2026 പരീക്ഷ അപേക്ഷയിൽ തിരുത്തലുകള്‍ക്ക്‌ ഇന്നുമുതൽ അവസരം

ജോയിന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ (ജെ.ഇ.ഇ) മെയിന്‍ 2026 പരീക്ഷ അപേക്ഷയിൽ തിരുത്തലുകള്‍ക്ക്‌ ഇന്നുമുതൽ അവസരം. നാഷണൽ ടെസ്റ്റിങ് ഏജൻസിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ http://jeemain.nta.nic.in വഴി അപേക്ഷയിൽ തിരുത്തലുകൾ വരുത്താം. പേര്, മാതാപിതാക്കളുടെ പേര്, 10, 12 ക്ലാസുകളിലെ വിദ്യാഭ്യാസ വിവരങ്ങള്‍, യോഗ്യതാ സംസ്ഥാന കോഡ്, ജനനത്തീയതി (DOB), ലിംഗം, വിഭാഗം (ഭിന്നശേഷി അല്ലെങ്കില്‍ ഉപവിഭാഗം ഉള്‍പ്പെടെ) ഒപ്പ്, തിരഞ്ഞെടുത്ത പേപ്പര്‍, പരീക്ഷാകേന്ദ്രം എന്നിവയില്‍ എന്തെങ്കിലും വ്യത്യാസം ഉണ്ടെങ്കിൽ മാറ്റം വരുത്താം. എന്നാൽ മൊബൈല്‍ നമ്പര്‍, ഇ മെയില്‍ ഐഡി, സ്ഥിരമായ വിലാസം അല്ലെങ്കില്‍ നിലവിലെ വിലാസം അടിയന്തര കോണ്‍ടാക്ട് വിവരങ്ങള്‍, ഫോട്ടോ എന്നിവയിൽ മാറ്റം അനുവദിക്കില്ല. വിദ്യാർത്ഥികൾക്ക് രണ്ട് ദിവസത്തേക്കാണ് ഇതിനുള്ള അവസരം ലഭിക്കുക. 

Leave a Reply

Your email address will not be published.