ഒ.ഐ.സി.സി കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വരാനിരിക്കുന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് കൺവെൻഷൻ ഒഐസിസി ബഹ്‌റൈൻ ആസ്ഥാനത് ബഹ്‌റൈൻ ഒഐസിസി ദേശീയ പ്രസിഡന്റ് ഗഫൂർ ഉണ്ണികുളം ഉദ്ഘാടനം നിർവഹിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് ഫാസിൽ കൊയിലാണ്ടി അധ്യക്ഷത വഹിച്ച ചടങ്ങിൽ ദേശീയ സെക്രട്ടറി മനു മാത്യു മുഖ്യ പ്രഭാഷണം നടത്തി. നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ബിജു കൊയിലാണ്ടി സ്വാഗതം പറഞ്ഞു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ പ്രവാസി മലയാളികൾക്ക് ചെയ്യേണ്ട കാര്യങ്ങളും SIR സംബന്ധിച്ചു ഉള്ള സംശയങ്ങളും ചടങ്ങ് ഉദ്ഘാടനം ചെയ്തു ഗഫൂർ ഉണ്ണികുളം വിശദീകരിച്ചു.
ബഹ്‌റൈൻ ഒഐസിസി ആസ്ഥാനത്ത് നടന്ന ചടങ്ങിന് മുൻ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, കോഴിക്കോട് ഡിസിസി പ്രസിഡന്റ് അഡ്വ: പ്രവീൺ കുമാർ എന്നിവർ ഓൺലൈൻ ആയി ആശംസകൾ അറിയിച്ചു. ദേശീയ ഭാരവാഹികൾ ആയ ഷമീം കെസി, പ്രദീപ് മേപ്പയൂർ, രഞ്ജൻ കച്ചേരി, ജില്ലാ ജനറൽ സെക്രട്ടറി ശ്രീജിത്ത് പനായി, ജില്ലാ ട്രഷറര്‍ പ്രദീപ് മൂടാടി, കെപി കുഞ്ഞമ്മദ്, രവി പേരാമ്പ്ര, റഷീദ് മുയിപ്പോത്ത്, വാജിദ് എം, സുബിനാസ്, ഷൈജസ് എരമംഗലം, അബുദുൽ സലാം മുയിപ്പോത്ത്, റോഷൻ പുനത്തിൽ, മുസ്തഫ കാപ്പാട്, പത്തനംതിട്ട ജില്ലാ പ്രസിഡന്റ് അലക്സ് മഠത്തിൽ, അസീസ് ടിപി മൂലട്, അഷ്‌റഫ് പുതിയ പാലം, നൗഷാദ്, തുടങ്ങിയവർ സംസാരിച്ചു. ഷഹീർ മൂടാടി നന്ദി പറഞ്ഞു.







