മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് വീണ്ടും ബോംബ് ഭീഷണി സന്ദേശം. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ മെയിലിലേക്കാണ് ബോംബ് ഭീഷണി സന്ദേശമെത്തിയത്. പാളയം സ്പെന്‍സര്‍ ജങ്ഷനിലുള്ള സൗത്ത് ഇന്ത്യൻ ബാങ്ക് ശാഖയിലും ബോംബ് ഭീഷണി സന്ദേശം എത്തിയിട്ടുണ്ട്. സന്ദേശത്തെതുടര്‍ന്ന് പൊലീസ് പാളയത്തെ സൗത്ത് ഇന്ത്യൻ ബാങ്കിലും ക്ലിഫ് ഹൗസിലും പരിശോധന നടത്തുകയാണ്. ക്ലിഫ് ഹൗസിലേക്ക് രണ്ടാമത്തെ തവണയാണ് ബോംബ് ഭീഷണി സന്ദേശമെത്തുന്നത്. ബോംബ് സ്ക്വാഡ് അടക്കം ക്ലിഫ് ഹൗസിലെത്തി പരിശോധന നടത്തുന്നുണ്ട്. എൽടിടിഇയും കറാച്ചി ഐഎസ്ഐ സെല്ലും ചേര്‍ന്നുകൊണ്ട് ആര്‍ഡിഎക്സ് ഐഇഡി ബോംബുകള്‍ വെച്ചിട്ടുണ്ടെന്നാണ് സന്ദേശത്തിലുള്ളത്.
Latest from Main News
ജോയിന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ (ജെ.ഇ.ഇ) മെയിന്‍ 2026 പരീക്ഷ അപേക്ഷയിൽ തിരുത്തലുകള്‍ക്ക് ഇന്നുമുതൽ അവസരം. നാഷണൽ ടെസ്റ്റിങ് ഏജൻസിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ
ഈ അദ്ധ്യയന വർഷത്തെ എസ്എസ്എൽസി പരീക്ഷയുടെ രജിസ്ട്രേഷൻ സമയം നീട്ടി. 2026 മാർച്ചിൽ നടക്കുന്ന എസ്എസ്എൽസി, ടിഎച്ച്എസ്എൽസി (എച്ച്ഐ) രജിസ്ട്രേഷൻ നടപടികൾ
ഡിസംബർ മാസത്തെ റേഷൻ വിതരണം ഡിസംബർ 2 മുതൽ ആരംഭിക്കും. നീല കാർഡ് ഉടമകൾക്ക് 5 കിലോ അരി, വെള്ള കാർഡ്
ഒ.ഐ.സി.സി കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വരാനിരിക്കുന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് കൺവെൻഷൻ ഒഐസിസി ബഹ്‌റൈൻ ആസ്ഥാനത് ബഹ്‌റൈൻ ഒഐസിസി
അഡ്വ. എൽ.എസ്സ് ഭഗവൽദാസ് കല്ലാട്ട് (67 )അന്തരിച്ചു. കോഴിക്കോട് പ്രമുഖ അഭിഭാഷകനും പ്രമുഖ സ്ഥാപനങ്ങളുടെ ലീഗൽ അഡ്വൈസർ, കാലിക്കറ്റ് ബാർ അസോസിയേഷൻ







