വെളിയന്നൂർകാവ് ക്ഷേത്രോത്സവം തുടങ്ങി

കൊയിലാണ്ടി: കാവുംവട്ടം വെളിയന്നൂർകാവ് ഭഗവതി ക്ഷേത്രത്തിലെ കാർത്തികവിളക്ക് ഉത്സവം തുടങ്ങി. ഞായറാഴ്‌ച കലവറക്കൽ പേരൂരില്ലം ദാമോദരൻ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ കൊടിയേറ്റം, ശ്രീപാർവതി തിരുവാതിരക്കളി സംഘത്തിന്റെ കുട്ടികളുടെ തിരുവാതിരക്കളി, ബിജേഷ് ചേളാരിയുടെ നേതൃത്വത്തിൽ വൃശ്ചിക പൂനിലാവ് -സംഗീത പരിപാടി എന്നിവ നടന്നു.
ഡിസംബർ ഒന്നിന് കേളി
വെളിയന്നൂരിന്റെ തിരുവാതിരക്കളി, പ്രാദേശിക കലാകൂട്ടായ്മ‌യുടെ സർഗ്ഗസന്ധ്യ – അരാളം. രണ്ടിന് ഭദ്രകാളി പൂജ, പി.എം. വ്യാസിന്റെ പ്രഭാഷണം, രാമപ്പാടുകണ്ടി സംഘത്തിൻ്റെ തിരുവാതിരക്കളി, മൂന്നിന് മൃത്യുഞ്ജയ ഹോമം, മൂഴിക്കുമീത്തൽ ഇളനീർ കുലവരവ്, കാഴ്ചശീവേലി, താലപ്പൊലി. നാലിന് ശിവഗംഗ നാഗരാജിന്റെ സോപാനസംഗീതം, സന്ധ്യയ്ക്ക് കാർത്തിക ദീപം തെളിയിക്കൽ, സർപ്പബലി, മെഗാ തിരുവാതിരക്കളി, പഞ്ചാരിമേളം അരങ്ങേറ്റം, കോമരം കൂടിയ വിളക്ക്, പള്ളിവേട്ട. അഞ്ചിന് ആറാട്ട് എന്നിവ പ്രധാനപരിപാടിക ളാണ്.

Leave a Reply

Your email address will not be published.

Previous Story

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 01-12-25 തിങ്കൾ പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ

Next Story

അഡ്വ. എൽ.എസ്സ് ഭഗവൽദാസ് കല്ലാട്ട് അന്തരിച്ചു

Latest from Local News

പൂക്കാട് കലാലയത്തിൽ തബല ദേശീയ ശില്പശാല ആരംഭിച്ചു

താളം ഫൗണ്ടേഷൻ്റെയും പൂക്കാട് കലാലയത്തിൻ്റെയും സംയുക്താഭിമുഖ്യത്തിൽ യുവതലമുറയിൽ പെട്ട തബല കലാകാരന്മാർക്കായി പൂക്കാട് കലാലയത്തിൽ തീവ്ര പരിശീലന ശില്പശാല ആരംഭിച്ചു. കലാലയം

പദ്ധതി വിഹിതം വെട്ടിക്കുറച്ചും പേര് മാറ്റിയും തൊഴിലുറപ്പ് പദ്ധതി തകർത്ത മോഡി സർക്കാറിൻ്റെ നടപടിക്കെതിരെ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു

മുചുകുന്ന്: മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെ പേരിൽ നിന്ന് ഗാന്ധിജിയുടെ പേര് വെട്ടിമാറ്റുകയും പാവങ്ങളുടെ പട്ടിണിയകറ്റിയ തൊഴിലുറപ്പ് പദ്ധതിക്ക് സർക്കാർ വിഹിതം

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 23 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 23 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.   1.ജനറൽ മെഡിസിൻ വിഭാഗം ഡോ :