കൊയിലാണ്ടി: അന്തരിച്ച കാനത്തിൽ ജമീല എം എൽ എയുടെ ഭൗതിക ശരീരം ചൊവ്വാഴ്ച രാവിലെ 11 മുതൽ ഒരു മണി വരെ കൊയിലാണ്ടി ടൗൺ ഹാളിൽ പൊതു ദർശനത്തിനു വയ്ക്കും. രണ്ടു മണി മുതൽ വൈകീട്ട് അഞ്ചു വരെ കൊയിലാണ്ടി അസംബ്ലി മണ്ഡലത്തിൽ എൽ ഡി എഫ് നേതൃത്വത്തിൽ ഹർത്താൽ ആചരിക്കാനും തീരുമാനിച്ചു.രാവിലെ എട്ട് മണി മുതൽ 10 വരെ സി പി എം ജില്ലാ കമ്മറ്റി ഓഫീസായ സി എച്ച് കണാരൻ സ്മാരക മന്ദിരത്തിൽ പൊതു ദർശനമുണ്ടാകും. കൊയിലാണ്ടിയിലേക്ക് ഭൗതിക ശരീരം കൊണ്ടുവരുമ്പോൾ വഴിയിലൊന്നും പൊതുദർശനമുണ്ടാകില്ലെന്നും എല്ലാവരും കൊയിലാണ്ടി ടൗൺ ഹാളിൽ എത്തേണ്ടതാണെന്നും സി പി എം കൊയിലാണ്ടി ഏരിയാ സെക്രട്ടറി ടി .കെ ചന്ദ്രൻ അറിയിച്ചു.
ബുധനാഴ്ച വൈകീട്ട് 4.30ന് കൊയിലാണ്ടിയിൽ മൗനജാഥയും അനുശോചന യോഗവും നടക്കും.അന്തരിച്ച എം എൽ എ യോടുള്ള ആദരചൂചകമായി ചൊവ്വാഴ്ച ഒരു മണിവരെ ഹോട്ടലുകളും കൂൾബാറുകളും ഒഴികെയുള്ള കടകൾ അടച്ച് അനുശോചിക്കുമെന്ന്
കൊയിലാണ്ടി മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് കെ. കെ നിയാസ് , ജനറൽ സെക്രട്ടറി കെ. പി രാജേഷ്
എന്നിവർ അറിയിച്ചു.
