കാട്ടുതെച്ചികളുടെ അപൂർവ്വ ശേഖരവുമായി കാലിക്കറ്റ് സർവകലാശാലാ സസ്യോദ്യാനം

കാലിക്കറ്റ് സർവകലാശാലാ സസ്യോദ്യാന പ്രദർശനത്തിന്റെ ഭാഗമായി കാട്ടുതെച്ചികളുടെ അപൂർവശേഖരങ്ങൾക്കായുള്ള പ്രത്യേക സംരക്ഷണ വിഭാഗം രജിസ്ട്രാർ ഡോ. ഡിനോജ് സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. ലോകത്താകെ 561 ഓളം സ്പീഷീസുകളുള്ള ഇക്സോറ ജനുസിൽ പെടുന്ന കാട്ടുതെച്ചികളിൽ ഇന്ത്യയിൽ നിന്ന് 44 ഇനങ്ങളാണുള്ളത്. ഇവയിലെ ഇരുപതോളം വരുന്ന തദ്ദേശ വിഭാഗങ്ങൾ ഉൾപ്പെടെ വൈവിധ്യമാർന്ന തെച്ചികളുടെ ശേഖരമാണ് സസ്യോദ്യാനത്തിൽ പ്രത്യേകമായി ഒരുക്കിയിട്ടുള്ളത്. ബോട്ടണി പഠനവകുപ്പിലെ സീനിയർ പ്രൊഫസർ സന്തോഷ് നമ്പിയുടെ നേതൃത്വത്തിൽ ഇന്ത്യയിലെ കാട്ടുതെച്ചികളിൽ ഗവേഷണം നടത്തുന്ന തൃശ്ശൂർ സ്വദേശിനിയായ കെ.എച്ച്. ഹരിഷ്മ യും സംഘവുമാണ് ഈ അപൂർവ്വ ഇനങ്ങളെ ആൻഡമാൻ നിക്കോബാർ ദ്വീപുകൾ വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ മേഘാലയ, ആസാം, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിൽ നിന്നും പശ്ചിമഘട്ടം ഉൾപ്പെട്ട ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുമായി ശേഖരിച്ചത്. ഈ ജനുസിന്റെ വർഗീകരണ പഠനത്തിന്റെ ഭാഗമായി ജനിതക തലത്തിലുള്ള പഠനങ്ങൾ ഇവിടെ നടത്തിവരുന്നു. അമ്പതോളം ചെടികളാണ് ഇവിടെ സംരക്ഷിക്കുന്നത്. ഹോർത്തൂസ് മലബാറിക്കസിൽ പ്രതിപാദിച്ചിട്ടുള്ള കീഴ്ക്കുലതെച്ചി എന്നറിയപ്പെടുന്ന ഇക്സോറ മലബാറിക്ക ഉൾപ്പെടെ ഇക്സോറ ലാൻസിയോ ലാരിയ, ഇക്സോറ ഇലോങ്ങേറ്റ, ഇക്സോറ ജോൺസോണി, ഇക്സോറ പോളിയാന്ത തുടങ്ങിയ പത്തോളം തദ്ദേശീയമായ വർഗ്ഗങ്ങളും കാവുകളിലും മറ്റും കാണപ്പെടുന്ന ഇക്സോറ ബ്രാക്കിയേറ്റ, ഇക്സോറ നൊട്ടോണിയാന തുടങ്ങിയ മരങ്ങളും ഇതിൽ ഉൾപ്പെടുന്നു. പൗരാണിക കാലം മുതൽ ആയൂർവേദ മരുന്നുകളിലും പാരമ്പര്യ ചികിൽസ രീതികളിലും കണ്ണുരോഗം, ചർമ്മരോഗം തുടങ്ങിയവയുടെ ചികിൽസയ്ക്കും സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തിനും ഇതിൽ പലയിനങ്ങളും ഉപയോഗിക്കുന്നുണ്ട്. ഇവയുടെ പൂക്കൾ, ഇലകൾ, വേര് എന്നിവ നിരവധി ബാക്ടീരിയൽ ഫംഗൽ രോഗങ്ങൾക്കും ഫലപ്രദമാണ്. കാലിക്കറ്റ് സർവകലാശാലാ സസ്യോദ്യാനത്തിൽ നടക്കുന്ന പ്രദർശനം നവംബർ 30-ന് ( ഞായർ ) അവസാനിക്കും.

Leave a Reply

Your email address will not be published.

Previous Story

നടേരി മണ്ണിപ്പുറത്തൂട്ട് കുഞ്ഞിരാമൻ അന്തരിച്ചു

Next Story

മൂടാടി പാച്ചാക്കൽ കച്ചറക്കൽ മാധവി അന്തരിച്ചു

Latest from Local News

പദ്ധതി വിഹിതം വെട്ടിക്കുറച്ചും പേര് മാറ്റിയും തൊഴിലുറപ്പ് പദ്ധതി തകർത്ത മോഡി സർക്കാറിൻ്റെ നടപടിക്കെതിരെ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു

മുചുകുന്ന്: മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെ പേരിൽ നിന്ന് ഗാന്ധിജിയുടെ പേര് വെട്ടിമാറ്റുകയും പാവങ്ങളുടെ പട്ടിണിയകറ്റിയ തൊഴിലുറപ്പ് പദ്ധതിക്ക് സർക്കാർ വിഹിതം

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 23 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 23 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.   1.ജനറൽ മെഡിസിൻ വിഭാഗം ഡോ :

കോഴിക്കോട് ഗവ: മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ 23-12-25 ചൊവ്വ ഒ.പി .വിഭാഗങ്ങൾ. പ്രധാന ഡോക്ടർമാർ

കോഴിക്കോട് ഗവ: മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ 23-12-25 ചൊവ്വ ഒ.പി .വിഭാഗങ്ങൾ. പ്രധാന ഡോക്ടർമാർ മെഡിസിൻവിഭാഗം ഡോ.അബ്ദുൽ മജീദ് ന്യൂറോ സർജറി