മരളൂർ രണ്ടാം വാർഡിൽ യു ഡിഎഫ് തെരെഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി നഗരസഭ മരളൂർ രണ്ടാം വാർഡ് യുഡിഎഫ് തെരെഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് മുൻ നഗരസഭ കൗൺസിലർ ടി.കെ. ഗോപാലൻ ഉദ്ഘാടനം ചെയ്തു. തെരെഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ ഉണ്ണികൃഷ്ണൻ മരളൂർ ആദ്ധ്യക്ഷം വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി അൻസാർ കൊല്ലം മുഖ്യപ്രഭാഷണം നടത്തി. മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി തങ്കമണി ചൈത്രം, ജെ.എസ്.എസ് മണ്ഡലം പ്രസിഡണ്ട് രമേശൻ രനിതാലയം , സലീം നടുവച്ചം കണ്ടി, തൈക്കണ്ടി സത്യനാഥൻ, ചെമ്പ്ര ഗോപാലൻ, ചേനോളി രാധാകൃഷ്ണൻ നായർ, ഹുസൈൻ പടിഞ്ഞാറെയിൽ, ജയഭാരതി കാരഞ്ചേരി, എം. രാധാകൃഷ്ണൻ, ചന്ദ്രഭാനു ചൈത്രം പ്രസംഗിച്ചു.

Leave a Reply

Your email address will not be published.