തൊണ്ടയാട് പൈപ്പ്ലൈൻ റോഡ് വി. ഹരിനാരായണൻ ശരണം വീട്ടിൽ അന്തരിച്ചു

തൊണ്ടയാട് പൈപ്പ്ലൈൻ റോഡ്: എസ്.ബി.ഐയിൽ നിന്ന് ചീഫ് മാനേജരായി റിട്ടയർ ചെയ്ത വി. ഹരിനാരായണൻ (65 ) ശരണം വീട്ടിൽ അന്തരിച്ചു. പരേതരായ വഴുതക്കാട് അച്ചുതൻ നായരുടെയും (റിട്ട റെയിൽവേ), കല്യാണിക്കുട്ടിയമ്മയുടെയും (റിട്ട.ടെലിഫോൺസ്) മകനാണ്. സംസ്കാരം പിന്നീട്.

അസോസിയേറ്റ് ബാങ്ക് ഓഫീസേർസ് അസോസിയേഷൻ (എസ്.ബി.ടി. യൂണിറ്റ്) ദേശീയ പ്രസിഡൻ്റ്, ഓൾ ഇന്ത്യ ബാങ്ക് ഓഫീസേർസ് കോൺഫെഡറേഷൻ സംസ്ഥാന പ്രസിഡൻ്റ് ,ബാങ്ക്മെൻസ് ക്ലബ്ബ് ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ അഖിലേന്ത്യ ബാങ്ക് പെൻഷനേഴ്സ് & റിട്ടയറീസ് കോൺഫെഡറേഷൻ കോഴിക്കോട് ജില്ലാ സെക്രട്ടറി, അസോസിയേറ്റ് ബാങ്ക് റിട്ടയേർഡ് ഓഫീസേർസ് അസോസിയേഷൻ കോഴിക്കോട് ജില്ലാ സെക്രട്ടറി, ബീക്കൺ കാലിക്കറ്റ് വൈസ് പ്രസിഡൻ്റ് എന്നീ സ്ഥാനങ്ങളിൽ പ്രവർത്തിക്കുന്നു.

ഭാര്യ: ഉഷ (തിരൂർ അധികാരത്ത് വളപ്പിൽ കുടുംബാംഗം) മക്കൾ: ശരണ്യ (കാനഡ) സൂരജ് (ബെംഗളൂരു). മരുമകൻ: മോഹൻ (കാനഡ). സഹോദരങ്ങൾ: വി.അനിൽകുമാർ (റിട്ട. കാനറ ബാങ്ക്), ഡോ. അംബിക കൃഷ്ണൻ കുട്ടി (കോഴിക്കോട് മെഡിക്കൽ കോളേജ്), വി.രവികുമാർ (സെൻട്രൽ എക്സൈസ്), പരേതനായ വി.അജിത്ത് കുമാർ.

Leave a Reply

Your email address will not be published.