യുഎഇയിലെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന് ഗംഭീര സ്വീകരണത്തിന് പ്രവാസി സംഘടനകൾ

മുഖ്യമന്ത്രി പിണറായി വിജയന് യുഎഇയിൽ നൽകുന്ന സ്വീകരണ സമ്മേളനം വിജയകരമാക്കുന്നതിനായി മാസ് (MAS) സംഘടനയുടെ ആഭിമുഖ്യത്തിൽ ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ വിപുലമായ തയ്യാറെടുപ്പ് യോഗം നടന്നു. യോഗം ഷാർജ ഇന്ത്യൻ അസോസിയേഷൻ വൈസ് പ്രസിഡൻ്റ് പ്രദീപ് നെന്മാറ ഉദ്ഘാടനം ചെയ്തു. ലോക കേരളസഭ അംഗവും സംഘാടകസമിതി വൈസ് പ്രസിഡന്റുമായ ടി. കെ. അബ്ദുൽ ഹമീദ് സ്വീകരണ സമ്മേളനത്തിന്റെ വിശദാംശങ്ങൾ അവതരിപ്പിച്ചു. മാസ് ആക്ടിംഗ് പ്രസിഡൻറ് പ്രമോദ് മടിക്കൈ അധ്യക്ഷനായിരുന്നു.

കേരളം നേരിട്ട പ്രകൃതി ദുരന്തങ്ങളിലും മഹാമാരികളിലും ജനങ്ങളെ കരുതലോടെ നയിച്ച മുഖ്യമന്ത്രിയുടെ ഭരണപാടവം ചൂണ്ടിക്കാട്ടിയ യോഗത്തിൽ, പ്രവാസി സമൂഹത്തിന് സർക്കാർ നടപ്പിലാക്കിയ നോർക്ക ആരോഗ്യ സുരക്ഷ ഉൾപ്പെടെയുള്ള ക്ഷേമപദ്ധതികളുടെ പ്രാധാന്യം പങ്കെടുത്തവർ വിലയിരുത്തി. മുഖ്യമന്ത്രിയുടെ സന്ദർശനം യുഎഇയിലെ പ്രവാസി മലയാളികളുടെ ചരിത്രാത്മക നിമിഷമാവുമെന്ന് യോഗത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

ഡിസംബർ 1-ന് ദുബായിലെ ക്വിസീസ് അമിനിറ്റ് സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന സ്വീകരണ പരിപാടിയിലേക്ക് കേരളത്തിൽ നിന്നുള്ള പ്രവാസികളെ ക്ഷണിച്ചുകൊണ്ട് വ്യാപകമായ പ്രചാരണം നടത്താൻ തീരുമാനമായി. ഷാർജയിൽ നിന്ന് സ്വീകരണ പരിപാടിയിലേക്ക് എത്തിച്ചേരാൻ ബസ് ഉൾപ്പെടെ പ്രത്യേക വാഹന സൗകര്യങ്ങൾ എന്നിവ ഒരുക്കിയതായ് സംഘാടകർ യോഗത്തിൽ അറിയിച്ചു.

വിവിധ പ്രവാസി സംഘടനകളുടെ വ്യത്യസ്തമേഖലകളിൽ പ്രവർത്തിക്കുന്ന പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്ത് മുഖ്യമന്ത്രിയുടെ സ്വീകരണ പരിപാടി വിജയിപ്പിക്കാൻ പിന്തുണ പ്രഖ്യാപിച്ചു. ശ്രീപ്രകാശ്, കെ.എൽ. ഗോപി, പി.മോഹനൻ, ജിബി ബേബി, ബിജു ശങ്കർ, യൂനുസ്,
കേരള കോൺഗ്രസ് (മാണി) സംസ്ഥാന സമിതി അംഗം ബഷീർ വടകര,ശ്രീകുമാരി, പ്രഭാകരൻ, അബ്ദുൽ മനാഫ്, അജയൻ, ആന്റണി ഐസക്
എന്നിവർ പരിപാടിയുടെ വിജയത്തിനും പ്രാധാന്യത്തെക്കുറിച്ചും യോഗത്തിൽ സംസാരിച്ചു.

കേരളത്തിലെ പ്രവാസികളിൽ വലിയൊരു വിഭാഗം യുഎഇയിൽ ജോലി ചെയ്യുന്ന പശ്ചാത്തലത്തിൽ ഈ സ്വീകരണം പ്രവാസി സമൂഹത്തിന്റെ സ്‌നേഹത്തിന്റെയും ആദരത്തിന്റെയും പ്രതീകമാകുമെന്ന് നേതാക്കൾ വിലയിരുത്തി. യോഗം മാസ് ജനറൽ സെക്രട്ടറി ബിനു കോറോം സ്വാഗതം പറഞ്ഞ യോഗത്തിൽ പ്രമോദ് മടിക്കൈ അധ്യക്ഷൻ വഹിച്ചു. ട്രഷറർ ഷൈൻ റെജി നന്ദി രേഖപ്പെടുത്തി. വിവിധ സംഘടനകളിലെ പ്രമുഖരും യുഎഇയിലെ പ്രവാസി സമൂഹത്തിലെ വിശിഷ്ട വ്യക്തിത്വങ്ങളും യോഗത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Previous Story

അരീക്കൽ ശാരദ ടീച്ചർ അന്തരിച്ചു

Next Story

നടിയെ ആക്രമിച്ച കേസിൽ മൂന്നാം പ്രതി ആത്മഹത്യക്ക് ശ്രമിച്ചു

Latest from Main News

14-01-2026 മന്ത്രിസഭായോഗ തീരുമാനങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസ്

14-01-2026 മന്ത്രിസഭായോഗ തീരുമാനങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് കണക്ട് ടു വർക്ക് പദ്ധതി; പുതുക്കിയ മാർഗ്ഗരേഖയ്ക്ക് അംഗീകാരം മുഖ്യമന്ത്രിയുടെ കണക്ട് ടു വർക്ക്

പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നയിക്കുന്ന യു.ഡി.എഫ് സംസ്ഥാന ജാഥ ഫെബ്രുവരി 6ന് ആരംഭിക്കും

പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നയിക്കുന്ന യു.ഡി.എഫ് സംസ്ഥാന ജാഥ ഫെബ്രുവരി 6ന് ആരംഭിക്കും. ഫെബ്രുവരി 6 വെള്ളിയാഴ്ച   കാസർഗോഡ് ജില്ല

കേരള നിയമസഭ നടത്തിയ കവിതാലാപന മൽസരത്തിൽ മികച്ച കവിതാലാപനത്തിനുള്ള പ്രശസ്‌ത്രി പത്രം കരസ്ഥമാക്കിയ സുജ ടീച്ചർക്ക് ബ്ലോക്ക് മെംബർ പി.കെ മുഹമ്മദലിയുടെ സ്‌നേഹാദരം

കേരള നിയമസഭ നടത്തിയ കവിതാലാപന മൽസരത്തിൽ മികച്ച കവിതാലാപനത്തിനുള്ള പ്രശസ്‌ത്രി പത്രം കരസ്ഥമാക്കിയ കടലൂർ ഗവ:ഹൈസ്കൂളിലെ മലയാളം അധ്യാപിക സുജ ടീച്ചർക്ക്

ശബരിമല സ്വർണക്കൊള്ള കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യാപേക്ഷ തള്ളി

ശബരിമല സ്വർണക്കൊള്ള കേസിൽ റിമാൻഡിൽ കഴിയുന്ന ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി തള്ളി. ഇപ്പോഴും തെളിവുകൾ

പതിനഞ്ചാം നിയമസഭയുടെ അവസാന സമ്മേളനം ജനുവരി 20ന് തുടങ്ങും

പതിനഞ്ചാം നിയമസഭയുടെ അവസാന സമ്മേളനം ജനുവരി 20ന് തുടങ്ങുമെന്ന് സ്പീക്കര്‍ എ.എൻ ഷംസീര്‍ വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു. 32 ദിവസത്തെ നിയമസഭാ സമ്മേളനമാണ്