ജനുവരി 1 മുതൽ ദീർഘദൂര ട്രെയിൻ യാത്രകളിൽ സ്ലീപ്പർ ക്ലാസിൽ ‘ബെഡ് റോൾ’ സൗകര്യം

ദീർഘദൂര ട്രെയിൻ യാത്രകളിൽ സ്ലീപ്പർ ക്ലാസ് യാത്രക്കാർക്ക് പണം നൽകി ഉപയോഗിക്കാവുന്ന അണുവിമുക്തമാക്കിയ ‘ബെഡ് റോളുകൾ’ അടുത്ത വർഷം ജനുവരി 1 മുതൽ നൽകുമെന്ന് ദക്ഷിണ റെയിൽവേയുടെ ചെന്നൈ ഡിവിഷൻ അറിയിച്ചു.

കേരളത്തിൽനിന്നുള്ള യാത്രക്കാർക്ക് ഏറെ പ്രയോജനകരമാകുന്ന ഈ സൗകര്യം ആദ്യഘട്ടത്തിൽ നടപ്പിലാക്കുന്ന ട്രെയിനുകളുടെ പട്ടികയിൽ മൂന്ന് കേരള സർവീസുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്: 22651/22652 ചെന്നൈ-പാലക്കാട് എക്സ്പ്രസ്, 12695/12696 ചെന്നൈ സെൻട്രൽ–തിരുവനന്തപുരം എക്സ്പ്രസ്, 22639/22640 ചെന്നൈ-ആലപ്പുഴ എക്സ്പ്രസ് എന്നിവയാണവ.

ഈ പദ്ധതി പ്രകാരം, ഒരു ബെഡ്ഷീറ്റ്, തലയിണ, തലയിണ കവർ എന്നിവ അടങ്ങുന്ന ഫുൾ ബെഡ് റോൾ 50 രൂപയ്ക്ക് വാടകയ്ക്ക് ലഭിക്കും. തലയിണയും തലയിണ കവർ മാത്രമായി ആവശ്യമുള്ളവർക്ക് 30 രൂപയും, ഒറ്റ ബെഡ്ഷീറ്റ് മാത്രം ആവശ്യമുള്ളവർക്ക് 20 രൂപയുമാണ് നൽകേണ്ടത്. ഈ നീക്കത്തെ യാത്രക്കാരുടെ സംഘടനകൾ സ്വാഗതം ചെയ്തു. ചെന്നൈയിലേക്കോ മംഗളൂരുവിലേക്കോ യാത്ര ചെയ്യുന്നവർക്ക് ഇത് ഏറെ സഹായകമാകും. എ.സി. കോച്ചുകളിലെ പോലെ ബെഡ്ഷീറ്റ്, തലയിണ, പുതപ്പ് എന്നിവയുടെ ഫീസ് യാത്രാക്കൂലിയുടെ കൂടെ നിർബന്ധിതമായി ഈടാക്കുന്നില്ല എന്നതും ഈ പുതിയ പദ്ധതിയുടെ പ്രധാന ഗുണമായി യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു.

Leave a Reply

Your email address will not be published.

Previous Story

അടുക്കള ബജറ്റിൻ്റെ താളംതെറ്റിച്ച് തക്കാളി വില വീണ്ടും കുതിച്ചുയരുന്നു

Next Story

ഡമ്മിബാലറ്റിൽ മറ്റ് സ്ഥാനാർത്ഥികളുടെ പേരോ ചിഹ്നമോ പാടില്ലെന്ന് സംസ്ഥാനതിരഞ്ഞെടുപ്പ്കമ്മീഷണർ എ ഷാജഹാൻ

Latest from Main News

കിണറ്റില്‍ വീണ കാട്ടുപന്നിക്കൂട്ടത്തെ വെടിവെച്ചു കൊന്നു

കിണറ്റില്‍ വീണ കാട്ടുപന്നിക്കൂട്ടത്തെ വെടിവെച്ചു കൊന്നു നാദാപുരത്തിനടുത്ത് പുറമേരിയിലാണ് സംഭവം. തുടര്‍ന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി വെടിവെക്കുകയായിരുന്നു. പുറമേരി എസ്.പി എല്‍.പി

തുരങ്കപാത നിര്‍മാണം ധ്രുതഗതിയില്‍ പുരോഗമിക്കുന്നു – പ്രവൃത്തി പുരോഗതി വിലയിരുത്താന്‍ ജില്ലാ കലക്ടറെത്തി

ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാതയുടെ നിര്‍മാണം ധ്രുതഗതിയില്‍ പുരോഗമിക്കുന്നു. നിലവില്‍ 12 മണിക്കൂര്‍ ഷിഫ്റ്റിലാണ് പ്രവൃത്തികള്‍ നടക്കുന്നത്. ജനുവരിയില്‍ പാറ തുരക്കല്‍ ആരംഭിക്കും. ഇതോടെ

രാമന്തളിയിലെ കൂട്ടമരണത്തിൽ കലാധരൻ്റെ ആത്മഹത്യാകുറിപ്പിലെ വിവരങ്ങൾ പുറത്ത്

കണ്ണൂരിലെ രാമന്തളിയിലെ കൂട്ടമരണത്തിൽ കലാധരൻ്റെ ആത്മഹത്യാകുറിപ്പിലെ വിവരങ്ങൾ പുറത്ത്. കലാധരന്റെ ഭാര്യ കള്ളക്കേസുകൾ നൽകി നിരന്തരമായി മാനസികമായി പീഡിപ്പിച്ചതാണ് മരണകാരണമെന്നാണ് കത്തിലുള്ളത്.

ബേപ്പൂർ ഇൻ്റർനാഷണൽ വാട്ടർ ഫെസ്‌റ്റ് സീസൺ 5 ഡിസംബർ 26, 27, 28 തിയതികളിൽ നടക്കുമെന്ന് ടൂറിസം വകുപ്പ് മന്ത്രി അഡ്വ പി എ മുഹമ്മദ് റിയാസ്

ബേപ്പൂർ ഇൻ്റർനാഷണൽ വാട്ടർ ഫെസ്‌റ്റ് സീസൺ 5 ഡിസംബർ 26, 27, 28 തിയതികളിൽ നടക്കുമെന്ന് ടൂറിസം വകുപ്പ് മന്ത്രി അഡ്വ

എൽഎസ്എസ്, യുഎസ്എസ് പരീക്ഷ ഇനി മുതൽ സിഎം കിഡ്സ് സ്കോളർഷിപ്പ് എന്ന് അറിയപ്പെടും

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ നാല്, ഏഴ് ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി നടത്തുന്ന എൽഎസ്എസ്, യുഎസ്എസ് പരീക്ഷ ഇനി മുതൽ സിഎം കിഡ്സ് സ്കോളർഷിപ്പ് എന്ന്