വടകരയിൽ വന്ദേഭാരത് എക്സ്പ്രസ് തട്ടി ഒരാൾ മരിച്ചു

വടകരയിൽ ഒരാൾ ട്രെയിൻ തട്ടി മരിച്ചു. അറക്കിലാട് സ്വദേശി കുഞ്ഞിക്കണ്ണനാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടമുണ്ടായത്. വടകര പഴയ മുനിസിപ്പൽ ഓഫീസിനു സമീപമുള്ള റെയിൽവേ ട്രാക്കിലായിരുന്നു സംഭവം. കാസർഗോട്ടേയ്ക്ക് പോകുകയായിരുന്ന വന്ദേഭാരത് എക്സ്പ്രസാണ് കുഞ്ഞിക്കണ്ണനെ ഇടിച്ചത്. ആർപിഎഫ് സ്ഥലത്തെത്തി മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. 

Leave a Reply

Your email address will not be published.