വിവാഹത്തിന് മാസങ്ങൾ ബാക്കി നിൽക്കെ പ്രതിശ്രുത വരനും വധുവും തിരഞ്ഞെടുപ്പ് ഗോദയിലേക്ക്. കുറ്റ്യാടി കായക്കൊടി മേഖലകളിലെ സന്നദ്ധ ജീവകാരുണ്യ പ്രവർത്തന രംഗങ്ങളിലെ നിറസാനിധ്യവും യുവമോർച്ച നോർത്ത് ജില്ലാ ജനറൽ സെക്രട്ടറിയുമായ അഖിൽ നാളോംകണ്ടിയും യുവമോർച്ച നോർത്ത് ജില്ല കമ്മിറ്റി അംഗവുമായ സായ്ശ്രീ സജിത്ത് കുമാറുമാണ് തിരഞ്ഞെടുപ്പ് പോരാട്ടത്തിൽ ഹരിശ്രീ കുറിക്കുന്നത്.
അഖിൽ കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് കായക്കൊടി ഡിവിഷനിൽ നിന്നും ജനവിധി തേടുമ്പോൾ സായ്ശ്രീ നരിപ്പറ്റ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിലാണ് എതിരാളികൾക്ക് ശക്തമായ സാന്നിധ്യമായി രംഗത്തു വന്നിരിക്കുന്നത്. വിലങ്ങാട് ചൂരൽമല ഉരുൾപൊട്ടൽ മേഖലയിൽ സന്നദ്ധ പ്രവർത്തനം നടത്തിയതിന് അഖിൽ നാടിൻ്റ ആദരവിന് പാത്രമായിട്ടുണ്ട്.







