ട്രെയിനിലോ റെയില്‍വേ സ്റ്റേഷനുകളിലോ ഫോണ്‍ നഷ്ടപ്പെട്ടാല്‍ വീണ്ടെടുക്കാന്‍ റെയില്‍വേ സുരക്ഷാ സേന. തിരുവനന്തപുരം ഡിവിഷനിലെ സ്റ്റേഷനുകളില്‍ ഇത് സംബന്ധിച്ച് ആര്‍പിഎഫ് പ്രചാരണം ആരംഭിച്ചു.
പുതിയ സംവിധാനം വഴി 120 ഫോണുകള്‍ ദക്ഷിണ റെയില്‍വേയില്‍ വീണ്ടെടുത്തിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. യാത്രക്കാരെ ബോധവല്‍ക്കരിക്കാനായി വിവിധ മോഷണ രീതികള്‍ വ്യക്തമാക്കുന്ന വിഡിയോയുടെ ക്യുആര്‍ കോഡും മുന്നറിയിപ്പ് ബോര്‍ഡിലുണ്ട്. നഷ്ടപ്പെട്ട ഫോണുകള്‍ പുതിയ സിം ഇട്ട് എവിടെയെങ്കിലും പിന്നീട് ഉപയോഗിച്ചതായി കണ്ടെത്തിയാല്‍ ആര്‍പിഎഫ് അവിടെനിന്നു വീണ്ടെടുത്തു ഉടമയ്ക്കു നല്‍കും.
