തദ്ദേശ തിരഞ്ഞെടുപ്പ്: ജില്ലാ പഞ്ചായത്ത് സ്ഥാനാർഥികളുടെ യോഗം ചേർന്നു

തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നിർദേശങ്ങൾ നല്‍കുന്നതിനും സംശയനിവാരണത്തിനുമായി ജില്ലാ പഞ്ചായത്ത് സ്ഥാനാർഥികളുടെ യോഗം ചേർന്നു. ജില്ലാ പഞ്ചായത്ത് വരണാധികാരി കൂടിയായ ജില്ലാ കലക്ടർ സ്‌നേഹിൽ കുമാർ സിങ്ങിന്റെ അധ്യക്ഷതയില്‍ ചേർന്ന യോഗത്തിൽ മാതൃകാ പെരുമാറ്റ ചട്ടം, ഹരിത പെരുമാറ്റ ചട്ടം എന്നിവ വിശദീകരിച്ചു. മാതൃകാ പെരുമാറ്റ ചട്ടവും ഹരിത ചട്ടവും രാഷ്ട്രീയ പാര്‍ട്ടികള്‍ കൃത്യമായി പാലിക്കണമെന്ന് കലക്ടർ ആവശ്യപ്പെട്ടു.

പോളി എത്തിലിൻ, പൊല്യൂഷൻ കൺട്രോൾ ബോർഡിന്റെ അംഗീകാരമുള്ള 100 ശതമാനം കോട്ടൻ തുണി എന്നിവ ഉപയോഗിച്ച് മാത്രമേ ബോർഡുകളും ബാനറുകളും ഒരുക്കാൻ പാടുള്ളൂവെന്ന് യോഗത്തിൽ നിർദേശം നൽകി.

കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേര്‍ന്ന യോഗത്തില്‍ അസിസ്റ്റന്റ് കലക്ടര്‍ എസ് മോഹനപ്രിയ, എ.ഡി.എം സി മുഹമ്മദ് റഫീഖ്, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ഗോപികാ ഉദയന്‍, പോസ്റ്റൽ ബാലറ്റ് നോഡല്‍ ഓഫീസര്‍ എ എസ് ബിജേഷ്, പി ടി പ്രസാദ്, ജില്ലാ പഞ്ചായത്ത് സ്‌ഥാനാർഥികൾ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Previous Story

അരിക്കുളം ടൗൺ യു.ഡി.എഫ് കുടുംബ സംഗമം നടത്തി

Latest from Local News

കൊയിലാണ്ടിയിലെ വാഹനാപകടം; പുന്നാട് സ്വദേശിനി മരിച്ചു

  ഇന്നു രാവിലെ കൊയിലാണ്ടിയിൽ  കാറും പിക്കപ്പ് ലോറിയും കൂട്ടിയിടിച്ചുയുണ്ടായ അപകടത്തിൽ കാർ യാത്രികയായ പുന്നാട് സ്വദേശിനി മരിച്ചു. പുന്നാട് താവിലക്കുറ്റിയിലെ

കൊയിലാണ്ടിയിൽ ദേശീയ പാതയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശിനിയായ വീട്ടമ്മ മരിച്ചു

കൊയിലാണ്ടിയിൽ ദേശീയ പാതയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശിനിയായ വീട്ടമ്മ മരിച്ചു. മട്ടന്നൂർ സ്വദേശിനി ഓമനയാണ് അപകടത്തിൽ മരിച്ചത്. കൂടെ യാത്ര ചെയ്യുകയായിരുന്ന

പ്രതിശ്രുത വരനും വധുവും തിരഞ്ഞെടുപ്പ് ഗോദയിലേക്ക്

 വിവാഹത്തിന് മാസങ്ങൾ ബാക്കി നിൽക്കെ പ്രതിശ്രുത വരനും വധുവും തിരഞ്ഞെടുപ്പ് ഗോദയിലേക്ക്. കുറ്റ്യാടി കായക്കൊടി മേഖലകളിലെ സന്നദ്ധ ജീവകാരുണ്യ പ്രവർത്തന രംഗങ്ങളിലെ

രക്ഷാപ്രവർത്തനത്തിനിടെ പരിക്കേറ്റ യുവാവ് ചികിത്സയിൽ

കഴിഞ്ഞ നവം:23ാം തിയതി ഞായറാഴ്ച കൊയിലാണ്ടി മുത്താമ്പി പാലത്തിൽ നിന്നും യുവാവ് പുഴയിലേക്ക് വീണത്. കയറിൽ തൂങ്ങി നിൽക്കുന്ന ഇദ്ദേഹത്തെ രക്ഷപ്പെടുത്താൻ