കീഴരിയൂര്‍ ; തെരുവ് പട്ടികൾ കൂട്ടിൽ കയറി താറാവുകളെ കടിച്ചു കൊന്നു. കീഴരിയൂർ മൂലത്ത് കുട്ട്യാലിയുടെ താറാവ് ഫാമിലാണ് തെരുവ് നായ്ക്കളുടെ ആക്രമണം . വ്യാഴാഴ്ച
പകല്‍ ഫാമിന്‍റ ചുറ്റും സ്ഥാപിച്ച വല കടിച്ചു മുറിച്ച് തെരുവ് നായ്ക്കള്‍ ഫാമില്‍ കയറി മുപ്പത്തി അഞ്ചോളം താറാവുകളെ കടിച്ചു കൊന്നു. ഏതാനും താറാവുകളെ കടിച്ചു പരിക്കേൽപ്പിച്ചു.
മുന്‍പും രാത്രി സമയത്ത് ഏതോജീവി താറാവ് കൂട്ടില്‍ കയറി നാല്‍പതോളം താറാവുകളെ കടിച്ചു കൊന്നിരുന്നു.







