ഡിസംബർ 9, 11 തിയ്യതികളിൽ നടക്കുന്ന തദ്ദേശ വോട്ടെടുപ്പുമായി ബന്ധപ്പെട്ട് മദ്യനിരോധനം ഉത്തരവിറങ്ങി. തെക്കൻ ജില്ലകളിൽ ഡിസംബർ 7ന് വൈകീട്ട് ആറ് മുതൽ ഡിസംബർ 9 വൈകീട്ട് ആറ് വരെയും വടക്കൻ ജില്ലകളിൽ ഡിസംബർ 9ന് വൈകീട്ട് ആറ് മുതൽ ഡിസംബർ 11 വൈകീട്ട് ആറ് വരെയുമാണ് മദ്യനിരോധനം. വോട്ടെണ്ണൽ ദിനമായ ഡിസംബർ 13നും മദ്യനിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
