എകെആർആർഡിഎ കൊയിലാണ്ടി താലൂക്ക് വൈസ് പ്രസിഡണ്ടും റേഷൻ സംരക്ഷണ സമിതി പ്രസിഡണ്ടുമായിരുന്ന പി.വി സുധൻ്റെ രണ്ടാം ചരമവാർഷിക ദിനത്തിൽ എകെആർആർഡിഎകൊയിലാണ്ടി താലൂക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സുധൻ്റെ സ്മൃതികുടീരത്തിൽ പുഷ്പാർച്ചന നടത്തി. തുടർന്ന് നടന്ന അനുസ്മരണ ചടങ്ങ് സംസ്ഥാന സെക്രട്ടറി പി. പവിത്രൻ ഉത്ഘാടനം ചെയ്തു.
ശശിമങ്കര അദ്ധ്യക്ഷനായ ചടങ്ങിൽ താലൂക്ക് ഭാരവാഹികളായ കെ.കെ പരീദ് , യു. ഷിബു, സി.കെ വിശ്വൻ, കെ സുഗതൻ, കെ.ജനാർദ്ദനൻ, എ ശങ്കരനാരായണൻ, സി.സി രമണി, വനിത കമ്മിറ്റി സെക്രട്ടറി പ്രീതാ ഗിരീഷ്, ബാലുശ്ശേരി ഫർക്കാ കൺവീനർ സുരേഷ് ബാബു,പേരാമ്പ്ര ഫർക്കാ ചെയർമാൻ ഒ.കുഞ്ഞികൃഷ്ണൻ, സി.സി കൃഷ്ണൻ എന്നിവർ സംസാരിച്ചു. ചടങ്ങിൽ ബാലുശ്ശേരി ഫർക്കയിലെ റേഷൻ വ്യാപാരികൾ പങ്കെടുത്തു.







