കഴിഞ്ഞ നവം:23ാം തിയതി ഞായറാഴ്ച കൊയിലാണ്ടി മുത്താമ്പി പാലത്തിൽ നിന്നും യുവാവ് പുഴയിലേക്ക് വീണത്. കയറിൽ തൂങ്ങി നിൽക്കുന്ന ഇദ്ദേഹത്തെ രക്ഷപ്പെടുത്താൻ വേണ്ടി പുഴയിലേക്ക് ഇറങ്ങിയ ഏ.ജി പാലസ് സ്വദേശിയായ ആദ്യത്യനാണ് (S/O ദിവാകരൻ, കുന്നനാരി ഹൌസ്, AG പാലസ്, നടേരി) പുഴയിൽ നിന്നും കൂർത്ത വസ്തുവിൽ ചവിട്ടി കാലിന് ഗുരുതരമായി പരിക്കേറ്റത്.
പരിക്കേറ്റ കാലുമായി രക്ഷപ്പെട്ട യുവാവിനൊപ്പം കൊയിലാണ്ടി ഗവൺമെന്റ് ഹോസ്പിറ്റൽ അഗ്നിരക്ഷസേനയുടെ ആംബുലൻസിൽ എത്തുകയും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിൽ തുടർ ചികിത്സ ചെയ്യുകയുമാണ് ഉണ്ടായത്.
നാളെ കർണാടകയിൽ വച്ച് നടക്കുന്ന ഇന്ത്യൻ മിലിട്ടറിയിലേക്കുള്ള അഗ്നിവീർ പോസ്റ്റിലേക്ക് റിക്രട്ട്മെന്റിനു പോകേണ്ടിയിരുന്ന ആദിത്യന് ഇപ്പോൾ അതിന് പോകാൻ കഴിയില്ല.







