കൊയിലാണ്ടിയിൽ മിനി ലോറിയും കാറും തമ്മിൽ ഉണ്ടായ കൂട്ടിയിടിയിൽ മൂന്ന് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ ഒരാളുടെ നില അതീവ ഗുരുതരമാണ്.
മട്ടന്നൂർ സ്വദേശികളായ രമണി (55), ഓമന (55), സരിൻ (30) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരിൽ ഓമനയുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
ഇന്ന് രാവിലെ ഏകദേശം 6.30ഓടെയാണ് അപകടം സംഭവിച്ചത്. മട്ടന്നൂരിൽ നിന്ന് കോഴിക്കോട് എം.വി.ആർ കാൻസർ സെന്ററിലേക്ക് പോകുകയായിരുന്ന കാർ കൊയിലാണ്ടി പഴയ ആർ.ടി. ഓഫീസിനടുത്താണ് അപകടത്തിൽപ്പെട്ടത്.
പരിക്കേറ്റവരെ ആദ്യം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽത്തിരുന്നു പ്രഥമ ശുശ്രൂഷ നൽകി. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി.







