കണ്ണൂർ പയ്യന്നൂരിൽ പൊലിസിന് നേരെ ബോംബ് എറിഞ്ഞ കേസിലെ പ്രതികൾക്ക് 20 വർഷം തടവും പിഴയുംശിക്ഷ വിധിച്ചു. പയ്യന്നൂർ നഗരസഭയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായ വി.കെ നിഷാദ്, ടി.സി. പിനന്ദകുമാർ എന്നിവർക്കാണ് 20 വർഷം തടവും രണ്ടര ലക്ഷം രൂപ വീതം പിഴയുംശിക്ഷ വിധിച്ചു. കുറ്റക്കാർ 10 വർഷം തടവ് അനുഭവിച്ചാൽ മതി. തളിപ്പറമ്പ് അഡീഷനൽ ജില്ലാ സെഷൻസ് ജഡ്ജ് കെ. എൻ പ്രശാന്താണ് ശിക്ഷ വിധിച്ചത്. വി.കെ നിഷാദ് പയ്യന്നൂർ നഗരസഭയിൽ സി.പി.എം സ്ഥാനാർത്ഥിയാണ്.
2012ൽ അരിയിൽ ഷുക്കൂർ വധവുമായി ബന്ധപ്പെട്ടു സി.പി.എം നേതാവ് പി. ജയരാജനെ അറസ്റ്റുചെയ്തതിൽ പ്രതിഷേധിച്ചു പയ്യന്നൂരിൽ നടത്തിയ പ്രകടനത്തിനിടെ പൊലിസിന് നേരെ ബോംബേറിഞ്ഞുവെന്നാണ് പ്രോസിക്യൂഷൻ കേസ്.
Latest from Main News
ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റ് അഞ്ചാം സീസണിന്റെ സംഘാടക സമിതി ഓഫീസ് ജില്ലാ കലക്ടർ സ്‌നേഹിൽ കുമാർ സിങ് ഉദ്ഘാടനം ചെയ്തു.
തിരുവനന്തപുരം: സ്ത്രീകളുടെ ക്ഷേമം ഉറപ്പാക്കുന്നതിനായി കേരള സർക്കാർ ആവിഷ്കരിച്ച ‘സ്ത്രീ സുരക്ഷാ പദ്ധതി’യുടെ അപേക്ഷകൾ ഡിസംബർ 22 മുതൽ സ്വീകരിച്ചു തുടങ്ങും. ksmart.lsgkerala.gov.in എന്ന
ന്യൂഡൽഹി: റെയിൽവേ യാത്രാ നിരക്കുകൾ പരിഷ്കരിക്കുന്നു. റെയിൽവേയുടെ പ്രവർത്തനച്ചെലവ് വർധിക്കുന്നതിന്റെ പശ്ചാത്തലത്തിൽ 2025 ഡിസംബർ 26 മുതലാണ് പുതിയ നിരക്കുകൾ പ്രാബല്യത്തിൽ
കൊച്ചി: മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച മറക്കാനാകാത്ത ഓർമകൾ സമ്മാനിച്ച അതുല്യ പ്രതിഭ നടൻ ശ്രീനിവാസന് വിട നൽകി കേരളം. ഇന്ന് രാവിലെ 11 മണിയോടെ
തിരുവനന്തപുരം: വിജയ് ഹസാരെ ട്രോഫിക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. രോഹൻ കുന്നുമ്മലാണ് ക്യാപ്റ്റൻ. 19 അംഗ ടീമിൽ സഞ്ജു സാംസൺ, വിഷ്ണു







