കലോത്സവ വേദിയിലെത്താന്‍ കലോത്സവ വണ്ടി തയ്യാര്‍

കോഴിക്കോട് റവന്യൂജില്ല സ്‌കൂള്‍ കലോത്സവത്തില്‍ പങ്കെടുക്കാന്‍ എത്തുന്ന മത്സരാർത്ഥികളെ വേദികളിലും ഭക്ഷണശാലകളിലും എത്തിക്കാന്‍ കലോത്സവ വണ്ടികള്‍ തയ്യാര്‍. നാല് ബസ്സുകളും കൊയിലാണ്ടി ഓട്ടോ കോ ഓർഡിനേഷൻ്റെ സഹകരണത്തോടെ പത്ത് ഓട്ടോറിക്ഷകളും ആണ് കലോത്സവത്തിന് എത്തുന്ന കുട്ടികള്‍ക്കായി സൗജന്യ യാത്ര നടത്തുക. ഈ വണ്ടികള്‍ക്കെല്ലാം കലോത്സവ വണ്ടികള്‍ എന്ന് പേര് നല്‍കിയിട്ടുണ്ട്. വേദികളില്‍ നിന്നും ഭക്ഷണം നല്‍കുന്ന ബി.ഇ.എം സ്കൂൾ ഗ്രൗണ്ടിലേക്കും സര്‍വീസ് ഉണ്ടാവും.

Leave a Reply

Your email address will not be published.