കൊയിലാണ്ടി റോട്ടറി ക്ലബ് ഈ വർഷത്തെ വൊക്കേഷണൽ എക്സല്ൻസ് അവാർഡും, നേഷൻ ബിൽഡർ അവാർഡും നൽകി. വൊക്കേഷണൽ എകസലെൻസ് അവാർഡ് കൊയിലാണ്ടി റയിൽവേ സ്റ്റേഷനിലെ ജീവനക്കാരി ശ്രീമതി എം. പി. ഗീതക്കും നേഷൻ ബിൽഡർ അവാർഡ് ആന്തട്ട എൽ പി സ്കൂൾ അദ്ധ്യാപകൻ ശ്രീ ഡി ആർ. ഷിംലാലിനും നൽകി ആദരിച്ചു. കൊയിലാണ്ടി റോട്ടറി ക്ലബ്ബിന്റെ ഭാഗമായഎഴുത്തുകാരി ശ്രീമതി ശശികല ശിവദാസിനെ ആദരിച്ചു. ക്ലബ് പ്രസിഡന്റ് ടി. കെ. ചന്ദ്രശേഖരൻ അധ്യക്ഷനായ ചടങ്ങിൽ മുൻ ഡിസ്ട്രിക്റ്റ് ഗവർണർ സേതു ശിവശങ്കർ ഉൽഘാടനം ചെയ്തു. സോണൽ കോഡിനേറ്റർ ലെഫ്റ്റനൻറ് കേണൽ അരവിന്ദാക്ഷൻ, ജി ജി ആർ ജൈജു, ആർ ബാബു തുടങ്ങിയവർ സംസാരിച്ചു. ക്ലബ് സെക്രട്ടറി കെ കെ ബൽരാജ് നന്ദി അറിയിച്ചു.
