മഴക്കാലത്ത് റോഡുകളിൽ വാഹനാപകടങ്ങൾ വർധിക്കാനുള്ള സാധ്യത കണക്കിലെടുത്ത് സുരക്ഷാ നിർദ്ദേശങ്ങളുമായി കേരള പോലീസ്

മഴക്കാലത്ത് റോഡുകളിൽ വാഹനാപകടങ്ങൾ വർധിക്കാനുള്ള സാധ്യത കണക്കിലെടുത്ത് സുരക്ഷാ നിർദ്ദേശങ്ങളുമായി കേരള പോലീസ്. വാഹനം തെന്നിമാറാനും കൂട്ടിയിടിക്കാനുമുള്ള സാധ്യത കൂടുതലായതിനാൽ, ശ്രദ്ധയോടെയുള്ള ഡ്രൈവിംഗ് ശീലങ്ങൾ പാലിക്കണമെന്ന് പോലീസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ചു.

മഴക്കാലത്ത് വാഹനങ്ങള് റോഡില് തെന്നിമറിഞ്ഞും കൂട്ടിയിടിച്ചും അപകടം ഉണ്ടാകാൻ സാധ്യത കൂടുതലാണ്. അല്പമൊന്നു ശ്രദ്ധിച്ചാല് പല അപകടങ്ങളും ഒരുപരിധി വരെ ഒഴിവാക്കാന് സാധിക്കും.
മഴക്കാലത്ത് വാഹനമോടിക്കുമ്പോള് പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങള് എന്തെല്ലാമെന്നു നോക്കാം.
➡️ വേഗം പരമാവധി കുറയ്ക്കുക.
റോഡില് വാഹനങ്ങള് പുറംതള്ളുന്ന എണ്ണത്തുള്ളികള് മഴപെയ്യുന്നതോടെ അപകടക്കെണികളാകാറുണ്ട്. മഴവെള്ളത്തിനൊപ്പം എണ്ണയും ചേരുന്നതോടെ റോഡ് അപകടകരമാംവിധം വഴുക്കൽ ഉള്ളതാകുന്നു. അതുകൊണ്ട് പരമാവധി പതുക്കെ വാഹനം ഓടിക്കുകയാണ് മഴക്കാലത്ത് ഉത്തമം. സ്റ്റിയറിങ് വെട്ടിത്തിരിക്കുന്നതും പെട്ടെന്ന് ബ്രേക്ക് ചവിട്ടുന്നതും അപകടം വിളിച്ചുവരുത്തും. പരമാവധി ബ്രേക്ക് ഉപയോഗം ഒഴിവാക്കി ആക്‌സിലറേറ്ററിൽ നിന്ന് കാലെടുത്ത് വേഗം നിയന്ത്രിക്കുന്നതാണ് സുരക്ഷിത ഡ്രൈവിങിന് ഉത്തമം.
➡️ ഹെഡ് ലൈറ്റ് ലോ ബീമിൽ ഓണാക്കി വാഹനം ഓടിക്കുക.
വാഹനം ബൈക്കായാലും കാറായാലും ശരി ശക്തമായ മഴയത്ത് ഹെഡ്‌ലൈറ്റുകള് ലോ ബീമിൽ കത്തിക്കുന്നത് നല്ലതാണ്. ശക്തമായ മഴയില് റോഡ് വ്യക്തമായി കാണുന്നതിനും മറ്റുവാഹനങ്ങളുടെ ഡ്രൈവർമാരുടെ ശ്രദ്ധയില് നിങ്ങളുടെ വാഹനം പെടുന്നതിനും ഹെഡ്‌ലൈറ്റ് സഹായിക്കും. വാഹനത്തില് ഫോഗ് ലൈറ്റ് ഉണ്ടങ്കില് അത് ഉപയോഗിക്കുന്നതാണ് നല്ലത്.
➡️ ടയറുകള് ശ്രദ്ധിക്കുക.
മഴക്കാലത്തിനു മുമ്പ് ടയറിന്റെ നിലവാരം പരിശോധിക്കുന്നത് നല്ലതാണ്. പണം ലാഭിക്കാന് തേഞ്ഞ ടയര് പരമാവധി ഉപയോഗിക്കാമെന്ന് കരുതുന്നത് വിഡ്ഢിത്തമാകും. തേയ്മാനം കൂടുമ്പോൾ ഗ്രിപ്പ് കുറയുമെന്നത് മറക്കാതിരിക്കുക. അലൈൻമെന്റും വീല് ബാലൻസിങ്ങും കൃത്യമാക്കുകയും ടയറിലെ വായുമർദ്ദം നിശ്ചിത അളവില് നിലനിർത്തുകയും വേണം.
➡️ മുൻകരുതല് നല്ലതാണ്.
ഹെഡ്‌ലൈറ്റ്, ബ്രേക്ക് ലൈറ്റ്, ഇൻഡിക്കേറ്റര്, വൈപ്പര്, ഹാൻഡ് ബ്രേക്ക്, തുടങ്ങിയവ ശരിയായി പ്രവർത്തിക്കുന്നുണ്ടോയെന്ന് എല്ലാ ദിവസവും യാത്ര തുടങ്ങുന്നതിനു മുമ്പ് പരിശോധിക്കണം.
➡️ വലിയ വാഹനങ്ങളുടെ തൊട്ടുപിന്നാലെ യാത്രവേണ്ട. അവയുടെ കൂറ്റന് ടയറുകള് തെറിപ്പിക്കുന്ന ചെളിവെള്ളം നിങ്ങളുടെ കാഴ്ച തടസപ്പെടുത്തുമെന്ന് ഉറപ്പാണ്. ബ്രേക്ക് കിട്ടാതെ അവയ്ക്ക് പിന്നില് വാഹനം ഇടിച്ച് അപകടം ഉണ്ടാകാനും സാധ്യതയുണ്ട്. വാഹനം പൂർണ നിയന്ത്രണത്തിലാക്കാന് മറ്റു വാഹനങ്ങളുമായി പരമാവധി അകലം പാലിക്കുക.
➡️ശക്തമായ മഴക്കാലത്ത് യാത്ര ഒഴിവാക്കുക.
മഴ അതിശക്തമാണെങ്കില് വാഹനം റോഡരികില് നിർത്തിയിട്ട് അല്പനേരം മഴ ആസ്വദിക്കാം. മഴയുടെ ശക്തി കുറഞ്ഞശേഷം യാത്ര തുടരുകയുമാകാം.
ശുഭയാത്ര; സുരക്ഷിതയാത്ര

Leave a Reply

Your email address will not be published.

Previous Story

ശബരിമല അന്നദാനത്തിന് കേരള സദ്യ നൽകാൻ തീരുമാനിച്ചതായി ദേവസ്വം പ്രസിഡന്റ് കെ ജയകുമാർ

Next Story

ഹയർ സെക്കൻഡറി സ്കൂൾ തസ്തികകൾ വെട്ടി കുറയ്ക്കരുത്: എച്ച് എസ് എസ് ടി എ

Latest from Main News

30ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിനുള്ള (ഐഎഫ്എഫ്കെ) ഡെലി​ഗേറ്റ് രജിസ്ട്രേഷൻ ആരംഭിച്ചു

30ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിനുള്ള (ഐഎഫ്എഫ്കെ) ഡെലി​ഗേറ്റ് രജിസ്ട്രേഷൻ ആരംഭിച്ചു. registration.iffk.in എന്ന ലിങ്കിലൂടെ രജിസ്റ്റർ ചെയ്യാം. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി

ശബരിമല അന്നദാനത്തിന് കേരള സദ്യ നൽകാൻ തീരുമാനിച്ചതായി ദേവസ്വം പ്രസിഡന്റ് കെ ജയകുമാർ

ശബരിമല അന്നദാനത്തിന് പായസത്തോട് കൂടിയുള്ള കേരള സദ്യ നൽകാൻ തീരുമാനിച്ചതായി ദേവസ്വം പ്രസിഡന്റ് കെ ജയകുമാർ. എരുമേലിയിൽ സ്പോട്ട് ബുക്കിം​ഗ് അനുവദിക്കുമെന്നും

പയ്യന്നൂരിലെ ബോംബേറിൽ സ്ഥാനാർത്ഥി ഉൾപ്പെടെ രണ്ട് പേർക്ക് 20 വർഷം തടവും പിഴയും

കണ്ണൂർ പയ്യന്നൂരിൽ പൊലിസിന് നേരെ ബോംബ് എറിഞ്ഞ കേസിലെ പ്രതികൾക്ക് 20 വർഷം തടവും പിഴയുംശിക്ഷ വിധിച്ചു. പയ്യന്നൂർ നഗരസഭയിലെ എൽ.ഡി.എഫ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ അയോധ്യയിലെ രാമക്ഷേത്രത്തിൽ പതാക ഉയർത്തി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ അയോധ്യയിലെ രാമക്ഷേത്രത്തിൽ പതാക ഉയര്‍ത്തൽ ചടങ്ങ് നടന്നു. അയോധ്യ ക്ഷേത്രത്തിലെ ശിഖിരത്തിലെ 191 അടി ഉയരത്തിലാണ്