മുണ്ടൂരിൽ അമ്മയെ കൊന്ന മകളും കാമുകനും പിടിയിൽ

തൃശ്ശൂർ മുണ്ടൂരിൽ അമ്മയെ കൊന്ന മകളും കാമുകനും പിടിയിൽ. മുണ്ടൂർ സ്വദേശിനി തങ്കമണി (75) യെയാണ് മകളും കാമുകനും ചേർന്ന് കൊല്ലപ്പെടുത്തിയത്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു ദാരുണമായ സംഭവം. കൊല്ലപ്പെട്ട തങ്കമണിയുടെ മകൾ സന്ധ്യ ( 45), കാമുകൻ നിതിൻ (27) എന്നിവ‍രെ പൊലീസ് പിടികൂടി. സ്വർണാഭരണങ്ങൾ തട്ടാനായിരുന്നു കൊലപാതകം. കഴിഞ്ഞ ശനിയാഴ്ച രാവിലെ കൊലപാതകം നടത്തിയതിന് ശേഷം, മൃതദേഹം രാത്രി പറമ്പിലിടുകയായിരുന്നു. തങ്കമണി തലയിടിച്ച് വീണതായാണ് മകൾ ആദ്യം പറഞ്ഞത്. കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത് പോസ്റ്റ്മോർട്ടത്തിലാണ്. 

Leave a Reply

Your email address will not be published.