കായണ്ണ ബസാർ : യുഡിഎഫ് കായണ്ണ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ വികസന മുരടിപ്പിനെതിരെയും, അഴിമതിക്കെതിരെയും കുറ്റവിചാരണ യാത്ര നടത്തി. പഞ്ചായത്തിലെ 14 വാർഡുകളിലും നടന്ന സ്വീകരണങ്ങൾക്ക് ശേഷം യാത്ര കായണ്ണ ബസാറിൽ സമാപിച്ചു. തുടർന്ന്
നടന്ന പൊതുയോഗം ഡിസിസിജനറൽ സെക്രട്ടറി ധനീഷ് ലാൽ ഉദ്ഘാടനം ചെയ്തു, മൂസ കോത്തമ്പ്ര, അൻവർഷ നൊച്ചാട്, എം ഋഷികേശൻ,പി പി ശ്രീധരൻ, പി കെ അബ്ദുൽസലാം , പൊയിൽ വിജയൻ, എൻ വി അബ്ദുൽ റഹ്മാൻ , പിസി ബഷീർ, ഐപ്പ് വടക്കേത്തടം, സുമ ടീച്ചർ, പിസി അസൈനാർ , മങ്ങര ശശി, ജില്ലാ പഞ്ചായത്ത് പേരാമ്പ്ര ഡിവിഷൻ സ്ഥാനാർഥി ഷിനോയ് അടയ്ക്കാപാറ, എന്നിവർ സംസാരിച്ചു . പിസി മുഹമ്മദ്, സി കെ അജ്നാസ്, സി കെ ബിജു , പിസി പ്രത്യുഷ് , സുഹൈൽ , റീന പദയാത്രയ്ക്ക് നേതൃത്വം നൽകി.
