മുതിർന്ന പൗരന്മാർക്കുള്ള റെയിൽവേ ആനുകൂല്യവും, 70 പിന്നിട്ടവർക്കുള്ള സൗജന്യ ഇൻഷുറൻസും, നടപ്പിലാക്കാത്തതിൽ സീനിയർ സിറ്റിസൺസ് ഫോറം തിക്കോടി യൂണിറ്റ് വാർഷിയോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ബസ്സുകളിലും ആശുപത്രികളിലും റെയിൽവേ സ്റ്റേഷനിലും മുതിർന്ന പൗരന്മാർക്കുള്ള മുൻഗണന നടപ്പിലാക്കാനും സമ്മേളനം അധികാരികളോട് ആവശ്യപ്പെട്ടു.
തിക്കോടി സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന വാർഷിക സമ്മേളനം ജില്ലാ സെക്രട്ടറി സോമൻ ചാനലിൽ ഉദ്ഘാടനം ചെയ്തു. ശാന്ത കുറ്റിയിൽ അധ്യക്ഷത വഹിച്ചു. 80 പിന്നിട്ട മെമ്പർമാരെ ചടങ്ങിൽ ആദരിച്ചു. ജില്ലാ കമ്മിറ്റി മെമ്പർ ഇബ്രാഹിം തിക്കോടി സംഘടനയുടെ സ്ഥാപക നേതാവ് എം.സി.വി ഭട്ടതിരിപ്പാട് അനുസ്മരണ പ്രഭാഷണം നടത്തി. ബാലൻ കേളോത്ത്, പി കെ ശ്രീധരൻ മാസ്റ്റർ, കാട്ടിൽ മുഹമ്മദലി, കെ.എം.അബൂബ ക്കർ മാസ്റ്റർ , രവി നവരാഗ്, സുമതി വായാടി, രവി കൈനടത്ത്, ലീല യു. വി പി.രാമചന്ദ്രൻ നായർ എന്നിവർ സംസാരിച്ചു.
തുടർന്ന് സെക്രട്ടറി വാർഷിക റിപ്പോർട്ടും, ട്രഷറർ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. രാമചന്ദ്രൻ സി കെ എടക്കോട്ട് വരണാധികാരിയായി നടന്ന തെരഞ്ഞെടുപ്പിൽ താഴെ ചേർത്ത ഭാരവാഹികളെ തെരഞ്ഞെടുത്തു.
.ശാന്തകുറ്റിയിൽ( പ്രസിഡണ്ട്) കെ .എം.അബൂക്കർ മാസ്റ്റർ, രവി നവരാഗ് (വൈസ് പ്രസിഡണ്ട്) പി .രാമചന്ദ്രൻ നായർ (സെക്രട്ടറി) കാദർ പറമ്പത്ത്
ലീല യു .വി (ജോ.സെക്രട്ടറി) ബാലൻ കേളോത്ത് (ട്രഷറർ)







