നന്തി ശ്രീ സത്യസായി വിദ്യാ പീഠത്തിൽ സായിബാബ ജന്മശതാബ്ദി ആഘോഷം നടത്തി

ശ്രീ സത്യസായി ബാബയുടെ ജന്മശതാബ്ദി ആഘോഷം നന്തി ശ്രീശൈലം സത്യസായി വിദ്യാപീഠത്തിൽ ഭക്തി ആദരപൂർവ്വം ആഘോഷിച്ചു. ഞായറാഴ്ച രാവിലെ ആറ് മണിക്ക് നടന്ന നഗര സങ്കീർത്തനത്തിൽ സത്യസായി വിദ്യാപീഠത്തിലെ വിദ്യാർത്ഥികളും അധ്യാപകരും സായി ഭക്തരും അണിനിരന്നു. സത്യസായി വിദ്യാപീഠം പ്രിൻസിപ്പാൾ ഇ.കെ. പ്രവീൺ കുമാർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ സുനന്ദ ജയചന്ദ്ര റെഡി തുടങ്ങിയവർ നേതൃത്വം നൽകി. സത്യസായി മന്ദിരത്തിൽ നിന്ന് ആരംഭിച്ച നഗരസങ്കീർത്തന ഘോഷയാത്ര നന്തി അയ്യപ്പൻ ക്ഷേത്രത്തിലെത്തി തിരിച്ചുവന്നു.
തുടർന്ന് അഡ്വക്കേറ്റ് രേഖ സത്യസായി ബാവയെ അനുസ്മരിച്ചു സംസാരിച്ചു. ജന്മദിന ആഘോഷത്തിന്റെ ഭാഗമായി വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് കേക്ക് മുറിച്ചു. ഭജന, സാംസ്കാരിക പരിപാടികൾ എന്നിവയും ആഘോഷ പരിപാടികളുടെ മാറ്റുകൂട്ടി.

Leave a Reply

Your email address will not be published.