മൂടാടി ഗ്രാമപഞ്ചായത്ത് 18ാംവാർഡ് എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം മുൻമന്ത്രി അഹമ്മദ് തേവർകോവിൽ ഉദ്ഘാടനം ചെയ്തു. എൽ.ഡി.എഫ് മൂടാടി പഞ്ചായത്ത് കൺവീനർ കെ.ജീവാനന്ദൻ, ചെയർമാൻ ചേനോത്ത് ഭാസ്ക്കരന്‍ , രജീഷ് മാണിക്കോത്ത്, കൊയിലോത്ത് രാമചന്ദ്രൻ , പി.എൻ.കെ.അബ്ദുള്ള , കടലൂർ ബ്ലോക്ക് ഡിവിഷൻ സ്ഥാനാർത്ഥി സി.ഫൈസൽ , 18ാംവാർഡ് സ്ഥാനാർത്ഥി ഒ.ടി.അസ്മ എന്നിവർ സംസാരിച്ചു .വിടി.ബിജീഷ്ൻ്റെ ആദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സിറാജ് മുത്തായം സ്വാഗതവും ,എം.കെ.മോഹനൻ നന്ദിയും പറഞ്ഞു.
പ്രണവ് എൻ അനീഷ് വരച്ച അഹമദ് തേവർകോവിലിൻ്റെ ചിത്രം പ്രണവ് എൻ അനീഷിൽ നിന്നും അഹമ്മദ് തേവർകോവിൽ ഏറ്റുവാങ്ങി.








